പ്രായം ഏഴ്! ഭിത്തികളില്‍ അള്ളിപ്പിടിച്ചു കയറി ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ തരംഗമാകുന്നു

By Web Team  |  First Published Sep 8, 2020, 10:28 AM IST

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ യഷാര്‍ഥ് സിംഗ് ഗൗറിന് പ്രിയം വീട്ടിലെ ചുമരില്‍ സാഹസികമായി കയറുന്നതാണ്


കാണ്‍പൂര്‍: സിനിമയിലെ ഐതിഹാസിക രംഗങ്ങള്‍ കണ്ട് സ്‌പൈഡര്‍മാനെ അനുകരിച്ച നിരവധി പേരുണ്ട്. കെട്ടിടങ്ങളിലും പാറക്കെട്ടുകളും കയറി പ്രസിദ്ധി നേടിയവര്‍ നിരവധി. ഇപ്പോഴൊരു ഏഴ് വയസുകാരനാണ് സ്‌പൈഡര്‍മാന്‍ അനുകരണം കൊണ്ട് ശ്രദ്ധ നേടുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് ഈ ബാലന്‍. 

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ യഷാര്‍ഥ് സിംഗ് ഗൗറിന് പ്രിയം വീട്ടിലെ ചുമരില്‍ സാഹസികമായി കയറുന്നതാണ്. സ്‌പൈഡര്‍മാന്‍ സിനിമ കണ്ടുള്ള പ്രചോദനമാണ് ഇതിന് കാരണം എന്ന് യഷാര്‍ഥ് പറയുന്നു. 'എനിക്കും അതുപോലെ ഭിത്തിയില്‍ കയറണമെന്ന് സ്‌പൈഡര്‍മാന്‍ സിനിമ കണ്ടപ്പോള്‍ ആഗ്രഹമുണ്ടായി. വീട്ടില്‍ ഇതിനുള്ള ശ്രമം ആരംഭിച്ചു. ആദ്യമൊക്കെ നിയന്ത്രണം തെറ്റി നിലത്തുവീണു. എന്നാല്‍ വൈകാതെ ഈ വിദ്യ പഠിച്ചെടുത്തു' എന്നും യഷാര്‍ഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

Latest Videos

undefined

വീഴുമെന്ന ഭയത്തില്‍ ആദ്യമൊക്കെ വീട്ടിലെ മുതിര്‍ന്നവര്‍ നിരുല്‍സാഹപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അവരത് നിര്‍ത്തി. വീഴുമെന്ന ഭയമില്ല. കാല്‍ തെന്നിയാല്‍ താന്‍ ചാടി രക്ഷപ്പെടുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു യഷാര്‍ഥ് സിംഗ് ഗൗര്‍. ഭാവിയില്‍ ഒരു ഐപിഎസ് ഓഫീസര്‍ ആകണമെന്നാണ് യഷാര്‍ഥിന്‍റെ ആഗ്രഹം. 

'അടുത്ത മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം'; രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

'ഞാന്‍ ജയിച്ചേ...'; ക്യാന്‍സറിനെ കീഴടക്കിയ നാലുവയസുകാരി പറയുന്നു...

click me!