ഈ പ്രയത്തിലുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുത്തശ്ശിക്ക് സ്വയം ശ്വസിക്കാനാകുമായിരുന്നു. രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതയോ അനുഭവപ്പെട്ടിരുന്നില്ല.
റോം: ലോകത്തെ ആകമാനം കൊവിഡ് പടർന്നിട്ട് ഒരു വർഷമാകുമ്പോൾ ഇറ്റലിക്കാരിയായ 101 വയസ്സുള്ള ഈ മുത്തശ്ശിക്ക് രോഗം ബാധിച്ചത് മൂന്ന് തവണയാണ്. ലോകത്തെ ഭീദിയിലാഴ്ത്തി കടന്നുപോയ സ്പാനിഷ് ഫ്ലുവിന്റെ കാലത്ത് ജീവിച്ച ഈ മുത്തശ്ശിക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. രണ്ടാമത് സെപ്തംബറിലും വൈറസ് ബാധ കണ്ടെത്തി. 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒർസിംഗർ മുത്തശ്ശിയുടെ രോഗം ഭേദമായി.
ഈ പ്രയത്തിലുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുത്തശ്ശിക്ക് സ്വയം ശ്വസിക്കാനാകുമായിരുന്നു. രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതയോ അനുഭവപ്പെട്ടിരുന്നില്ല. ഇപ്പോൾ നവംബറിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത്തവണയും ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രോഗം വന്നത്. നിലവിൽ ആശുപത്രിക്കിടക്കയിലാണ് ഇവർ.
100 വയസ്സിന് മുകളിൽ പ്രായമുള്ള, കൊവിഡിനോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ആദ്യത്തെ ആളല്ല ഓർസിംഗർ മുത്തശ്ശി. ഓഗസ്റ്റിൽ ആലുവയിൽ 103 വയസ്സുള്ള പരീദ് എന്നയാൾ കൊവിഡിനെ തോൽപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ താനെയിലെ 106 വയസ്സുള്ള ആനന്ദിബായ് പട്ടീലും കൊവിഡിനെ പരാജയപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങിയവരിൽ ഉൾപ്പെടും.