മോദിയുടേത് ദേശവിരുദ്ധ സര്‍ക്കാര്‍, സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കനയ്യ കുമാര്‍

By Web Team  |  First Published Aug 31, 2018, 8:43 PM IST

സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍  മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി  എഐവൈഎഫ് നേതാവ് കനയ്യകുമാര്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യ കുമാര്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മറ്റ് വിഷയങ്ങള്‍ മറച്ചുവയ്ക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.


ദില്ലി: സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍  മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി  എഐവൈഎഫ് നേതാവ് കനയ്യകുമാര്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യ കുമാര്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. മറ്റ് വിഷയങ്ങള്‍ മറച്ചുവയ്ക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ അടുത്ത ബന്ധമാണ് സനാദന പ്രവര്‍ത്തകര്‍ക്കുള്ളത്. അത് വെളിച്ചത്തുവരുന്നതിനിടെയാണ് ഇത്തരം അറസ്റ്റുകള്‍. ഞാന്‍ ഒരു ദേശവിരുദ്ധനാണെന്ന് പ്രചരിപ്പിക്കുകയാണ്  കേന്ദ്ര സര്‍ക്കാരും ബിജെപിയും യഥാര്‍ഥത്തില്‍ ദേശവിരുദ്ധ സര്‍ക്കാറാണ് മോദിയുടേത് എന്നതാണ് സത്യം.  തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഏതെങ്കിലും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് അവരുടെ രീതിയാണ്. യുപിയില്‍ ഇലക്ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നു. അത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെയെല്ലാം അറസ്റ്റ് ചെയ്തു. അവരെല്ലാം ജാമ്യത്തിലാണ്. 

Latest Videos

ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അത് സമര്‍പ്പിക്കുകയുമില്ല. വ്യാജ പ്രചരണങ്ങള്‍ അവരുടെ പ്രധാന ആയുധമാണ്.  നിലവില്‍ നോട്ട് നിരോധനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അത് മറച്ചുപിടിക്കാന്‍ അവര്‍ക്ക് ചില വിഷയങ്ങള്‍ ആവശ്യമാണ്. അതിന്‍റെ ഭാഗമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നും കനയ്യ അഭിമുഖത്തില്‍ പറയുന്നു.

click me!