ആഗോളതലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമാണ് മീ ടു. അതിനെക്കുറിച്ച് ഇപ്പോഴും അറിയാത്തവരുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഞാന്‍ ആ പോസ്റ്റ് ചെയ്തത്.
ചെങ്ങന്നൂര്‍: മീടു ക്യാംപെയിന്‍ ശക്തമാകുമ്പോള്‍ മീ ടു പോസ്റ്റ് എഴുതി വലിച്ച് ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്. എന്നാല്‍ വെളിപ്പെടുത്തലില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മീടൂ എന്ന് എഴുതി ചേദ്യചിഹ്നമിട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് പോസ്റ്റ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ശോഭന ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു.
ആഗോളതലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമാണ് മീ ടു. അതിനെക്കുറിച്ച് ഇപ്പോഴും അറിയാത്തവരുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഞാന്‍ ആ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അത്തരം ഒറ്റവാക്കിലുള്ള പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് തോന്നി അതിനാല്‍ പിന്‍വലിച്ചു. ഞാനിട്ട പോസ്റ്റിന്‍റെ അടിയില്‍ വന്ന കമന്‍റുകള്‍ കണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത് എന്ന് പറയുന്നത് ശരിയല്ല. ഇത് വലിയൊരു സ്ത്രീ മുന്നേറ്റം തന്നെയാണ്.
പഴയ കോണ്‍ഗ്രസുകാരി ആയതുകൊണ്ടും, തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ടും സ്വാഭാവികമായി കോണ്‍ഗ്രസ് അനുഭാവികളായിരുന്നു ശോഭനയെ പരിഹസിക്കുന്ന രീതിയില്‍ പിന്‍വലിച്ച പോസ്റ്റിന് അടിയില്‍ കമന്‍റ് ഇട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയെ അനുകൂലിച്ചുകൊണ്ടാണ് എത്തിയത്. കേരള രാഷ്ട്രീയം മലീമസമാക്കുമെന്ന മുന്നറിയിപ്പുമായും ചിലര്‍ കമന്‍റിട്ടും.