ശശി വിവാദം: പരാതി മറച്ചുവെച്ചില്ല, പാര്‍ട്ടിക്ക് തന്ന പരാതി പൊലീസിനെ ഏല്‍പ്പിക്കാനാകില്ലെന്ന് സിപിഎം

By Web Team  |  First Published Sep 7, 2018, 10:42 AM IST

പികെ ശശിക്കെതിരായ പരാതി സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും പൂഴ്ത്തിവച്ചില്ലെന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തി.  ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെയുള്ള പീഡന പരാതിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി നടപടി എടുത്തിട്ടുണ്ടെന്ന്  എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.


തിരുവനന്തപുരം: പികെ ശശിക്കെതിരായ പരാതി സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും പൂഴ്ത്തിവച്ചില്ലെന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തി.  ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെയുള്ള പീഡന പരാതി
യില്‍ സിപിഎം സംസ്ഥാന കമ്മിറ്റി നടപടി എടുത്തിട്ടുണ്ടെന്ന്  എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പരാതി ലഭിച്ചു ഉടൻ നടപടി തുടങ്ങിയിരുന്നു. പരാതി മറച്ചുവച്ചു എന്നുള്ളത് ദുരാരോപണമാണ്. ആരോപണത്തെ കുറിച്ച് നിയമപരമായി പോകാൻ പരാതിക്കാരിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പികെ ശശിക്കെതിരായ പരാതി കിട്ടിയെന്നും സംസ്ഥാന ഘടകത്തിനു കൈമാറിയ ശേഷം അന്വേഷണം തുടങ്ങിയെന്നുമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. കേന്ദ്രം ഇടപെട്ടല്ല അന്വേഷണം എന്ന് പിന്നീട് പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. പിബി ചേർന്ന മൂന്നാം തീയതിക്കു മുമ്പു തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു എന്നാണ് പിഎസ് രാമചന്ദ്രൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞത്. 

Latest Videos

undefined

പിബി ചേർന്ന ശേഷം സംസ്ഥാനഘടകവുമായി സംസാരിച്ചു. അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു. എകെ ബാലൻ, പികെ ശ്രീമതി എന്നിവരെ ഇതിനു ചുമതലപ്പെടുത്തിയിരുന്നു എന്നാണ് അവർ അറിയിച്ചത്. വൃന്ദകാരാട്ടിന് രണ്ടാഴ്ച മുമ്പ കത്ത് കിട്ടിയിരുന്നു എന്ന വാർത്ത ശരിയല്ല. അടുത്തിടെയാണ് കത്തു കിട്ടിയത്. 

തർജ്ജമ ചെയ്ത ശേഷം കേരളത്തിന്‍റെ ചുമതലയുള്ള താന്‍ ദില്ലിയിൽ തിരിച്ചെത്തിയ മുന്നാം തീയതി ചർച്ചയ്ക്കായി നല്കി. അന്നു തന്നെ സീതാറാം യെച്ചൂരിക്കും പരാതി കിട്ടി. അതിനാൽ രണ്ടും ഒന്നിച്ചു ചർച്ചയാക്കിയെന്നാണ് എസ്ആര്‍പിയുടെ വിശദീകരണം. ആരെയും സംരക്ഷിക്കില്ലെന്നും നടപടി വൈകാതെ ഉണ്ടാവുമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. 

എന്നാൽ പെൺകുട്ടിയുടെ പരാതി പോലീസിന് കൈമാറില്ല. പെൺകുട്ടിക്ക് പോലീസിനെ സമീപിക്കാം. പരാതി കൈമാറി പെൺകുട്ടിയുടെ പേരുവിവരം പാർട്ടി പൊതുസമൂഹത്തെ അറിയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം പറയുന്നു. എന്നാൽ പരാതി നേരത്തെ കിട്ടി അന്വേഷണം തുടങ്ങിയെന്ന് ജനറൽ സെക്രട്ടറി എന്തുകൊണ്ട് വിശദീകരിച്ചില്ല എന്ന ചോദ്യത്തിന് പാർട്ടിക്ക് മറുപടിയില്ല.

click me!