ദില്ലി: കേരളത്തിലെ നിര്‍ബന്ധത മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവിന്‍റെ ഹര്‍ജി. സുപ്രീംകോടതിയിലാണ് മതംമാറിയ ശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടന്ന നിമിഷയുടെ അമ്മ ഹര്‍ജി നല്‍കിയത്.
കേരളത്തില്‍ ആസൂത്രീത മതപരിവര്‍ത്തനം നടക്കുന്നുവെന്നും അതില്‍ വിദേശപണം എത്തുന്നുവെന്നും ബിന്ദു ആരോപിക്കുന്നു. കേരളം ഐഎസിന്‍റെയും ജിഹാദികളുടെയും താവളമായെന്ന് ബിന്ദു ഹര്‍ജിയില്‍ പറയുന്നു.ചേരും. നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയതാണെന്നും കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും നിമിഷയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഈ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിന്‍റെ ഹര്‍ജി.
ഇതോടൊപ്പം കേരളത്തില്‍ നിന്നുള്ള നാല് ഹൈക്കോടതി വക്കീലന്മാര്‍ ഹാദിയ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.