ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍ വച്ച്

By Web Team  |  First Published Dec 2, 2018, 7:55 PM IST

മുപ്പതിനായിരം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നു. അവയില്‍ ശരാശരി ഓരോ മണിക്കൂറിലും ലോകത്താകമാനം ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. 
 


ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് സ്വന്തം വീട്ടില്‍ വെച്ചാണെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. വേള്‍ഡ് ഡേ ഫോര്‍ വയലസന്‍സ് എഗയ്നിസ്റ്റ് വിമന്‍ ദിനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് യുഎന്‍ പുറത്തു വിട്ടത്. കൊല്ലപ്പെടുന്ന ഭൂരിഭാഗം സ്ത്രീകളുടേയും മരണത്തിന് ഉത്തരവാദികള്‍ അവരുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. 

മുപ്പതിനായിരം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നു. അവയില്‍ ശരാശരി ഓരോ മണിക്കൂറിലും ലോകത്താകമാനം ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. 

Latest Videos

undefined

സ്ത്രീകളെ കൊലപ്പെടുത്തുന്നത് ലിംഗ ആധിഷ്ഠിത വിവേചനത്തിന്‍റെയും പീഡനത്തിന്‍റെയും ഏറ്റവും വിനാശകരമായ പ്രവര്‍ത്തിയെന്നാണ് ഈ പഠനത്തിന്‍റെ ആമുഖത്തില്‍ യൂറി ഫെഡറ്റോവ് പറയുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ നിയമങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇത് പ്രയോഗിക തലത്തില്‍ കാര്യമായ ഫലം ഉണ്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2017-ല്‍ കൊല്ലപ്പെട്ട 87000 വനിതകളില്‍ 50,000 പേരും കൊല്ലപ്പെട്ടത് ഗാര്‍ഹി പീഡനത്താലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ആകെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിന്റെ അമ്പത്തിയെട്ട് ശതമാനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ഏഷ്യയിലാണെന്നും (20,000) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്ത്രീധനം, സ്വത്തവകാശത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാനമായും സ്ത്രീകളുടെ കൊലപാതകത്തിന് കാരണമാകുന്നത്.

click me!