ഗൂഗിള്‍ കാട്ടിയ ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനിടെയാണ് പരിചിതമായ ഒരു രൂപം യുവാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്‍റെയും ചിത്രത്തിലാണ് കണ്ണുടക്കിയത്. പരിചിതമായ വസ്ത്രവും രൂപവമായതിനാല്‍ ചിത്രം സൂം ചെയ്ത് നോക്കി
ലിമ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പഴയകാല പ്രവൃത്തികള്‍ സുരക്ഷിതമാണോയെന്ന ചോദ്യമാണ് പെറുവിലെ വിവാഹമോചനം ഉയര്‍ത്തുന്നത്. ഗൂഗിള്‍ മാപ്പാണ് ഇവിടെ വില്ലനായത്. സംഭവം മറ്റൊന്നുമല്ല, പെറുവിന്‍റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു ഭര്‍ത്താവ്.
ഗൂഗിള്‍ കാട്ടിയ ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനിടെയാണ് പരിചിതമായ ഒരു രൂപം യുവാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്‍റെയും ചിത്രത്തിലാണ് കണ്ണുടക്കിയത്. പരിചിതമായ വസ്ത്രവും രൂപവമായതിനാല്‍ ചിത്രം സൂം ചെയ്ത് നോക്കി. അപ്പോഴാണ് സംഗതി പുറത്തായത്. തന്‍റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന് വേദനയോടെ അയാള്‍ തിരിച്ചറിഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് 2013 ലെ ചിത്രമായിരുന്നു അത്. ഭാര്യ ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ പുറത്തുവരാന്‍ അധികം വൈകിയില്ല. വികാര ഭരിതനായ ഭര്‍ത്താവ് വിവാഹമോചനമെന്ന തീരുമാനത്തിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഭര്‍ത്താവ് തന്നെയാണ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.