കോഴിക്കോട്ടെ സ്കൂളുകള്‍ക്ക് നാളെ അവധി

By Web Desk  |  First Published Jan 10, 2018, 6:05 PM IST

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയതോടനുബന്ധിച്ച് ജില്ലയിലെ കേരള സിലബസ് സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.  തുടര്‍ച്ചയായി 12 വര്‍ഷമാണ് കോഴിക്കോട് കീരിട നേട്ടം സ്വന്തമാക്കുന്നത്. 

899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 865 പോയിന്റ് നേടി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 864 പോയിന്റുമായി തൃശൂരാണ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 

click me!