മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പതിപ്പിച്ച നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക പ്രസ്താവന. നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടാകും.
ദില്ലി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പതിപ്പിച്ച നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക പ്രസ്താവന. നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടാകും. നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തും. വാജ്പേയിയുടെ ജനനമരണ വർഷങ്ങൾ യഥാക്രമം 1924, 2018 എന്നിങ്ങനെ ചിത്രത്തിന് താഴെയായി രേഖപ്പെടുത്തുകയും ചെയ്യും.
നാണയത്തിന്റെ മറുവശത്ത് അശോകചക്രമുണ്ടാകും. 2018 ആഗസ്റ്റ് 16 ന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അന്തരിക്കുന്നത്. 1996 ൽ 13 ദിവസവും 1998 ൽ 13 മാസവും 1999 മുതൽ 2004 വരെ ആറുവർഷം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങൾക്ക് വാജ്പേയിയുടെ പേര് നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ നയാ റായ്പൂരിന്റെ പേര് അടൽ നഗർ എന്നാക്കി മാറ്റിയിരുന്നു. ല്കനൗവിലെ ഹസ്രത്ത്ഗഞ്ച് ചൗരായുടെ പേരും അടൽ ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്.