എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു? ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറയുന്നു

By Web Team  |  First Published Dec 17, 2018, 2:50 PM IST

തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും ഹാദിയയുടെ പിതാവ് അശോകന്‍. ബിജെപിയില്‍ അംഗത്വമെടുത്തെന്ന വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


തിരുവനന്തപുരം: തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും ഹാദിയയുടെ പിതാവ് അശോകന്‍. ബിജെപിയില്‍ അംഗത്വമെടുത്തെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ആര്‍ക്കും ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പവും നില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നാണ് എന്‍റെ അഭിപ്രായം. ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ല- അശോകന്‍ പറഞ്ഞു. 

Latest Videos

undefined

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം

ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ ഇല്ലാത്തവന്‍റെ വഴിക്ക് പോണം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസമില്ലാത്തവന്‍ ഉള്ളവര്‍ക്കെതിരെ പോകരുത്. അവരെ ബഹുമാനിക്കാന്‍ അവര്‍ക്ക് കഴിയണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ല. ഭക്തര്‍ക്കൊപ്പമാണ് ഞാന്‍.

ഹാദിയ വിളിക്കാറുണ്ട്, പരിഭവമില്ല

ഹാദിയയോട് സംസാരിക്കാറുണ്ട്. എന്നും വിളിക്കാറുണ്ട്. പരിഭവമില്ല. ബിജെപിയില്‍ ചേര്‍ന്നതിന് വീട്ടില്‍ യാതൊരു എതിര്‍പ്പുമില്ല. കുടുംബത്തില്‍ നിരവധി പേര്‍ ബിജെപിയിലേക്ക് വന്നു കഴിഞ്ഞു. ബിജെപിയില്‍ ചേരുന്ന കാര്യം മകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. എന്‍റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഞാനാണല്ലോ? അത് മകളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുത്തതെന്നും അശോകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

click me!