ന്നു.1994ൽ പതിമൂന്ന് വയസുള്ളപ്പോഴാണ് മറിയം ആദ്യമായി അമ്മയാകുന്നത്. ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികൾക്കാണ് മറിയം ജന്മം നൽകിയത്.
മറിയം നബാടാന്സിയെന്ന ഉഗാണ്ടന്‍ വനിതയ്ക്ക് 40 വയസ്. എന്നാല്‍ ഇവരുടെ മക്കളുടെ എണ്ണം 38. ഗാണ്ടയിലെ മുകോണോ ജില്ല സ്വദേശിയാണ് ഇവര്‍. മറിയത്തിന്റെ കഥ ഇങ്ങനെ, വളരെ ദുരിതപൂർണമായ അനുഭവത്തിൽ കൂടിയാണ് മറിയം തന്റെ ചെറുപ്പകാലം ചിലവഴിച്ചത്. മറിയത്തെയും സഹോദരങ്ങളെയും ഇവരുടെ രണ്ടാനമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇവരെ ഇല്ലാതാക്കുവാൻ ഭക്ഷണത്തിൽ കുപ്പിച്ചില്ല് പൊടിച്ച് കലർത്തി നൽകിയപ്പോൾ മറിയത്തിന്റെ നാല് സഹോദരങ്ങൾക്ക് നഷ്ടമായത് ജീവനയിരുന്നു. മറിയം മാത്രമാണ് ഈ ക്രൂരകൃത്യത്തില്‍ നിന്നും രക്ഷപെട്ടത്.
ഇവിടെ നിന്നും രക്ഷപ്പെട്ട മറിയം വീണ്ടുമൊരു ദുരിതത്തിലേക്കാണ് മറിയം കടന്നു കയറി ചെന്നത്. പന്ത്രണ്ട് വയസുള്ളപ്പോൾ 28 വയസ് കൂടുതലുള്ള ഒരാൾക്ക് മറിയത്തെ വീട്ടുകാർ വിവാഹം ചെയ്തു നൽകി. കാരണം മറിയത്തെ അയാൾ തരംകിട്ടുമ്പോഴെല്ലാം ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നു.1994ൽ പതിമൂന്ന് വയസുള്ളപ്പോഴാണ് മറിയം ആദ്യമായി അമ്മയാകുന്നത്. ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികൾക്കാണ് മറിയം ജന്മം നൽകിയത്.
undefined
രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും ഗർഭിണിയായ ഇവർക്കു മൂന്നു കുട്ടികൾ ജനിച്ചു. വീണ്ടും രണ്ടു വർഷങ്ങൾക്കു ശേഷം ഇവർ ജന്മം നൽകിയത് ഒരേ സമയം നാലു കുട്ടികൾക്കായിരുന്നു. ഇങ്ങനെ ഒരേ സമയം ഒരു കുട്ടിക്കും ഒന്നിലധികം കുട്ടികൾക്കും ജന്മം നൽകിയാണ് മറിയം 40 വയസിനുള്ളിൽ 38കുട്ടികൾക്ക് അമ്മയായത്. ആറു കുട്ടികൾക്ക് ജന്മം നൽകണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം.
എന്നാൽ ആറ് പ്രസവത്തിൽകൂടി മാത്രം മറിയം ജന്മം നൽകിയത് 18 കുട്ടികൾക്കായിരുന്നു. പ്രസവം മതിയാക്കാൻ മറിയം ഡോക്ടറെ സമീപിച്ചുവെങ്കിലും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശുപത്രിയിൽ നിന്നും അറിയിച്ചതിനാൽ അവർ ആ ശ്രമവും ഉപേക്ഷിച്ചു. ഇവരുടെ പ്രത്യേക ശാരീരികാവസ്ഥയാണ് ഒരേ സമയം മൂന്നും നാലും കുട്ടികൾക്ക് ജന്മം നൽകുന്നതിന് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 2016ലാണ് മറിയം തന്റെ അവസാനകുട്ടിക്ക് ജന്മം നൽകിയത്.
വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ മറിയത്തിന്റെ ഭർത്താവ് വീട്ടിൽ വരികയുള്ളു. കുട്ടികൾ പിതാവിന്റെ മുഖം പോലും നന്നായി ഓർക്കുന്നില്ല. ഭർത്താവിന്റെ സഹായമില്ലെങ്കിൽ പോലും കുട്ടികളുടെ ആവശ്യങ്ങളെല്ലാം മറിയം തന്നെയാണ് നടത്തിക്കൊടുക്കുന്നത്. അതിനു വേണ്ടി തന്നാൽ കഴിയുന്ന എല്ലാ ജോലിയും ഇവർ ചെയ്യുന്നുണ്ട്. എന്റെ കുട്ടികളെ ഒരുദിവസം പോലും താൻ പട്ടിണിക്കിട്ടിട്ടില്ലെന്ന് അഭിമാനത്തോടെയാണ് മറിയം പറയുന്നത്.
ഇവരുടെ കഥ സാമൂഹ്യമാധ്യമങ്ങളിൽ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നും സഹായഹസ്തവുമായി ഇവരെ സമീപിച്ചത് നിരവധിയാളുകളാണ്.