സൊമാറ്റോയുടെ ഫയലിംഗ് അനുസരിച്ച്, 4,04,42,232 രൂപയും പിഴ 41,66,860 രൂപയും. ഈ തുകകൾ ചേർന്ന് മൊത്തം 8,57,77,696 രൂപ, അതായത് ഏകദേശം 8.6 കോടി രൂപ. അടയ്ക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെടുന്നു.
ദില്ലി: ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പിഴ നോട്ടീസ് നൽകി. ഗുജറാത്തിലെ സ്റ്റേറ്റ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് ജിഎസ്ടി ഓർഡർ ലഭിച്ചതായി സൊമാറ്റോ വെളിപ്പെടുത്തി
സൊമാറ്റോയുടെ ഫയലിംഗ് അനുസരിച്ച്, 4,04,42,232 രൂപയും പിഴ 41,66,860 രൂപയും. ഈ തുകകൾ ചേർന്ന് മൊത്തം 8,57,77,696 രൂപ, അതായത് ഏകദേശം 8.6 കോടി രൂപ. അടയ്ക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെടുന്നു. ജിഎസ്ടി റിട്ടേണുകളുടെയും അക്കൗണ്ടുകളുടെയും ഓഡിറ്റിനെ തുടർന്നാണ് ഉത്തരവ്.
undefined
2017ലെ സിജിഎസ്ടി ആക്ടിലെ സെക്ഷൻ 73, ജിജിഎസ്ടി ആക്ട് 2017 എന്നിവ പ്രകാരം പുറപ്പെടുവിച്ച അഡ്‌ജുഡിക്കേഷൻ ഓർഡറിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സൊമാറ്റോ വ്യക്തമാക്കി.
2023 ഡിസംബറിൽ, ഡെലിവറി ചാർജുകളുമായി ബന്ധപ്പെട്ട ജിഎസ്ടി അടയ്ക്കാത്തതിന് 402 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് സൊമാറ്റോയ്ക്ക് ലഭിച്ചിരുന്നു. ഈ അറിയിപ്പിൽ 2019 ഒക്ടോബർ 29 നും 2022 മാർച്ച് 31 നും ഇടയിൽ ഉപഭോക്താക്കളിൽ നിന്ന് ഡെലിവറി ഫീസ് ഈടാക്കുന്നതിനുള്ള പലിശയും പിഴയും ഉൾപ്പെടുന്നു