സൊമാറ്റോയുടെ സൂപ്പർ ഫാസ്റ്റ് ഡെലിവറി; ഇനി ഈ മൂന്ന് നഗരങ്ങളിൽ കൂടി അതിവേഗം ഭക്ഷണമെത്തിക്കും

By Web Team  |  First Published May 16, 2024, 4:30 PM IST

സൊമാറ്റോയുടെ മുൻഗണനാ ഡെലിവറി സേവനം സാധാരണ ഡെലിവറി ചെയ്യുന്നതിനേക്കാൾ അഞ്ച് മിനിറ്റ് വരെ വേഗത്തിൽ ഭക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 


ദില്ലി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ "മുൻഗണനാ ഭക്ഷണ വിതരണ സേവനത്തിലേക്ക്" മൂന്ന് നഗരങ്ങൾ കൂടി ചേർത്തു. ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കുമെന്നാണ് റിപ്പോർട്ട്. പൂനെ, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് അതിവേഗത്തിൽ സോമറ്റോ ഭക്ഷണമെത്തിക്കുക. 

സൊമാറ്റോയുടെ ഏറ്റവും വലിയ എതിരാളിയായ സ്വിഗ്ഗി അതിവേഗ ഭക്ഷണ വിതരണം കഴിഞ്ഞ വർഷം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സൊമാറ്റോയുടെ മുൻഗണനാ ഡെലിവറി സേവനം സാധാരണ ഡെലിവറി ചെയ്യുന്നതിനേക്കാൾ അഞ്ച് മിനിറ്റ് വരെ വേഗത്തിൽ ഭക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

Latest Videos

undefined

 "സോമാറ്റോ ഗോൾഡ്" ഉപയോക്താക്കളിൽ നിന്നുള്ള മുൻഗണനാ ഡെലിവറികൾക്ക് സൗജന്യ ഡെലിവറി, ഡിസ്‌കൗണ്ടുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ സോമറ്റോ നൽകുന്നുണ്ട്. 

50 ഉപഭോക്താക്കൾക്ക് ഒരേസമയം ഭക്ഷണം എത്തിക്കാൻ ഈ വർഷം ആദ്യം ഒരു ഓൾ-ഇലക്‌ട്രിക് "ബിഗ് ഓർഡർ ഫ്ലീറ്റ്" സേവനം സോമറ്റോ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു.  ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു.  ജനുവരിയിൽ  ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ  2 രൂപ  ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ  പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. 

tags
click me!