ക്രെഡിറ്റ് സ്കോറിനെ കുറിച്ച് വേവലാതിയുണ്ടോ? എങ്ങനെ കുറയാതെ നിലനിർത്താം, വഴികൾ ഇതാ

By Web Team  |  First Published May 18, 2024, 5:04 PM IST

ക്രെഡിറ്റ് സ്കോറിനെ കുറിച്ചുള്ള വേവലാതി അല്ല വേണ്ടത് കാര്യക്ഷമമായി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവാണ്


രു വായ്പ എടുക്കാൻ നേരത്ത് ബാങ്കിൽ അല്ലെങ്കിൽ ഏതൊരു ധനകാര്യ സ്ഥാപനത്തിൽ എത്തുമ്പോഴാണെങ്കിലും ആദ്യം ചർച്ചയ്ക്ക് എത്തുന്നത് ക്രെഡിറ്റ് സ്കോറിനെ കുറിച്ചും ക്രെഡിറ്റ് റിപ്പോർട്ടിനെ കുറിച്ചും ആയിരിക്കും. കാരണം കടം നൽകുന്നവർക്ക് നിങ്ങൾ ആ കടം തിരിച്ചടയ്ക്കും എന്ന വിശ്വാസം വരൻ ഈ കാര്യങ്ങളിലെ മികച്ച സ്‌കോറുകൾ വേണം.  പലിശ നിരക്കും തിരിച്ചടവിനായി അനുവദിച്ച സമയവും പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. 

ക്രെഡിറ്റ് സ്കോറിനെ കുറിച്ചുള്ള വേവലാതി അല്ല വേണ്ടത് കാര്യക്ഷമമായി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവാണ്. 300 മുതൽ 900 വരെയുള്ള 3 അക്ക സംഖ്യയാണ്, ക്രെഡിറ്റ് സ്കോർ. ഇന്ത്യയിലെ മുൻനിര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ സിബിൽ ആണ് ക്രെഡിറ്റ് സ്കോർ സൃഷ്ടിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് 

Latest Videos

undefined

സിബിൽ സ്കോർ പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ; 

* സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക, പേര്, ഇമെയിൽ, പാൻ കാർഡ് എന്നിവ ഉൾപ്പെടെ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

* സ്‌ക്രീനിൽ ദൃശ്യമാകുന്ന നിങ്ങളുടെ വായ്പ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകുക.

* പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ റിപ്പോർട്ട് വേണോ എന്ന് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ഇല്ലെങ്കിൽ, "വേണ്ട നന്ദി" എന്നതിൽ ക്ലിക്കുചെയ്യുക.

* അവസാന ഘട്ടത്തിൽ, നിങ്ങളുടെ ഡാഷ്ബോർഡിലേക്ക് ലോഗിൻ ചെയ്യുക, സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ,  ക്രെഡിറ്റ് സ്കോർ ലഭിക്കും.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ 

* ഒരു സമയം ഒരു ലോൺ മാത്രം എടുക്കുക.
* നിങ്ങളുടെ സിബിൽ സ്കോർ പതിവായി പരിശോധിക്കുക.
* നിങ്ങളുടെ ഇഎംഐകൾ കൃത്യസമയത്ത് അടയ്ക്കുക.
* നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതത്തിൽ ഉറച്ചുനിൽക്കുക, 
* വായ്പാ പരിധിയിൽ ഉറച്ചു നിൽക്കുക
* ആവശ്യമില്ലാതെ വായ്പ എടുക്കാനുള്ള അന്വേഷണങ്ങൾ നടത്തരുത്, കാരണം അനാവശ്യമായി ലോണിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും 

click me!