ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഇത്; വ്യോമയാന മേഖലയിലെ ഓസ്കാര്‍ ആർക്കൊക്കെ?

By Web Team  |  First Published Jun 26, 2024, 5:47 PM IST

ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കിയത് ആര്? ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സാണ് പട്ടിക തയാറാക്കിയത്.


രാജ്യത്തെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ്. ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സാണ് പട്ടിക തയാറാക്കിയത്. ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ 16ആം സ്ഥാനവും വിസ്താരയ്ക്കാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന കമ്പനികളില്‍ ആദ്യത്തെ 20 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം നേടിയ ഏക കമ്പനിയാണ് വിസ്താര. 70 വിമാനങ്ങളാണ് വിസ്താരയ്ക്കുള്ളത്.ഇതിൽ 10 എയർബസ് A321, 53 എയർബസ് A320നിയോ, ഏഴ് ബോയിംഗ് 787-9 ഡ്രീംലൈനർ എന്നിവ ഉൾപ്പെടുന്നു .

ആദ്യത്തെ നൂറ് എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് വിസ്താരയ്ക്ക് പുറമേ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഇടം പിടിച്ചു. പട്ടികയില്‍  52ആം സ്ഥാനത്താണ് ഇന്‍ഡിഗോ.ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള  എയര്‍ ഇന്ത്യക്ക് 90ആം സ്ഥാനമാണുള്ളത്. വ്യോമയാന മേഖലയിലെ ഓസ്കാര്‍ എന്നാണ് സ്കൈട്രാക്സിന്‍റെ റേറ്റിംഗ് അറിയപ്പെടുന്നത്.

Latest Videos

25 വര്‍ഷമായി നല്‍കി വരുന്ന പുരസ്കാര പട്ടികയില്‍ ഇത്തവണ ഒന്നാം സ്ഥാനത്ത് ഖത്തര്‍ എയര്‍വേയ്സാണ്. എട്ടാം തവണയാണ് ഖത്തര്‍ എയര്‍വേയ്സ് ഈ നേട്ടം കൈവരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാന കമ്പനി, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസുള്ള എയര്‍ലൈന്‍, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ലോഞ്ച് പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് നേടി. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എമിറേറ്റ്സ് ആണ് മൂന്നാം സ്ഥാനത്ത്

click me!