ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരുന്നിട്ടും ചില ആളുകൾ ബില്ലുകൾ അടയ്ക്കാൻ ഇവ ഉപയോഗിക്കാറില്ല.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ബില്ലുകൾ അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പതിവുണ്ടോ? ഇത് ഗുണം ചെയ്യുമോ? ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ല്ലാ ബില്ലുകളും അടയ്ക്കുന്നത് നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരുന്നിട്ടും ചില ആളുകൾ ബില്ലുകൾ അടയ്ക്കാൻ ഇവ ഉപയോഗിക്കാറില്ല. ഇടപാടുകളൊന്നും നടത്താതെ കാർഡുകൾ കൈവശം വയ്ക്കുന്നതിന്റെ പ്രധാന കാരണം വലിയ ബില്ലുകളെ ഭയപ്പെടുന്നു അല്ലെങ്കിൽ അവരുടെ എല്ലാ ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ ഉയർന്ന തുക നൽകേണ്ടിവരും എന്ന തെറ്റിദ്ധാരണയാണ്.
ബില്ലുകൾ അടയ്ക്കാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് എങ്ങനെ ഗുണം ചെയ്യും
undefined
ബിൽ പേയ്‌മെൻ്റുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൻ്റെ ഏറ്റവും പ്രകടമായ നേട്ടങ്ങളിലൊന്ന് അത് കൂടുതൽ സൗകര്യപ്രദമാണെന്നുള്ളതാണ്. ഒന്നിലധികം പേയ്‌മെൻ്റ് രീതികൾ കൈകാര്യം ചെയ്യുന്നതിനുപകരം, ഒരൊറ്റ ക്രെഡിറ്റ് കാർഡിലേക്ക് ബില്ലുകൾ ഏകീകരിക്കുന്നത് സാമ്പത്തിക മാനേജ്‌മെൻ്റിനെ ലളിതമാക്കുന്നു.
റിവാർഡ് പോയിൻ്റുകൾ നേടുക
ഇന്ത്യയിലെ പല ക്രെഡിറ്റ് കാർഡുകളും ഓരോ ഇടപാടിനും പോയിൻ്റുകൾ, മൈലുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന റിവാർഡ് പ്രോഗ്രാമുകളുമായാണ് വരുന്നത്. ബില്ലുകൾ അടയ്ക്കുന്നതിലൂടെ ഇത് നേടാൻ സഹായിക്കും
പലിശ രഹിത കാലയളവ്
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്തിന്റെ പ്രധാന നേട്ടമാണ് ഇടപാട് തീയതിക്കും പണമടയ്ക്കേണ്ട തീയതിക്കും ഇടയിലുള്ള ഗ്രേസ് പിരീഡ് എന്നറിയപ്പെടുന്ന പലിശരഹിത കാലയളവ്. ഈ കാലയളവ് 15 മുതൽ 45 ദിവസം വരെയാകാം.
ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിലൂടെ, ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാൻ സാധിക്കും. വായ്പകൾ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ നിർണായകമാണ്.
ചെലവുകൾ ട്രാക്ക് ചെയ്ത് നിരീക്ഷിക്കുക
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ പരിശോധിക്കുന്നത് വഴി ചെലവുകൾ നിരീക്ഷിക്കാൻ സാധിക്കും. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.