ഇന്ത്യയിൽ വെള്ളിക്ക് വില ഇത്ര കൂടുന്നത് എന്തുകൊണ്ട്; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

By Web TeamFirst Published Jun 6, 2024, 7:00 PM IST
Highlights

നിലവിൽ വെള്ളിയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ വെള്ളിയുടെ വില വർദ്ധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? 

ന്ത്യയിൽ സ്വർണത്തോളം ഇല്ലെങ്കിലും ഏറെകുറെ അത്ര തന്നെ പ്രാധാന്യം വെള്ളിക്കുമുണ്ട്. നിലവിൽ വെള്ളിയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഈ കുതിപ്പിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് പലരും ആശയ കുഴപ്പത്തിലാണ്. ഇന്ത്യയിൽ വെള്ളിയുടെ വില വർദ്ധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? 

സ്വർണത്തെപോലെതന്നെ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് വെള്ളിയെ കാണുന്നത്. ഇത് തന്നെയാണ് വില ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്ന്. സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെയോ വിപണിയിലെ ചാഞ്ചാട്ടത്തിൻ്റെയോ സൂചന ഉണ്ടാകുമ്പോൾ നിക്ഷേപകർ പലപ്പോഴും വെള്ളി പോലുള്ള വിലയേറിയ ലോഹങ്ങളിലേക്ക് തിരിയുന്നു. കോവിഡ്, ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള് എന്നിവ വെള്ളി ഉൾപ്പെടെയുള്ള സുരക്ഷിതമായ സ്വത്തുക്കൾക്കുള്ള ഡിമാൻഡ് വർദ്ധിപ്പിച്ചു. തൽഫലമായി, നിക്ഷേപകർ പണം വെള്ളിയിലേക്ക് ഒഴുക്കി എന്നുതന്നെ പറയാം. ഇത് വെള്ളിയുടെ വില കുത്തനെ ഉയർത്തി

Latest Videos

കൂടാതെ, ഈയടുത്തായി വെള്ളിയുടെ വ്യാവസായിക ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്സ്, സൗരോർജ്ജം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഈ മേഖലകളിൽ വെള്ളിയുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഉയർന്ന വ്യാവസായിക ആവശ്യം വെള്ളിയുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്. 

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതും വെള്ളിയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളിയുടെ വില യുഎസ് ഡോളറായതിനാൽ, രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യൻ വ്യാപാരികൾക്ക് വെള്ളിയുടെ ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കുന്നു. തൽഫലമായി, ഇന്ത്യൻ ഉപഭോക്താക്കൾ വെള്ളിക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു, ഇത് ആഭ്യന്തര വില വർദ്ധനവിന് കാരണമാകുന്നു.

മറ്റൊരു കാരണം, ഇന്ത്യയിൽ വെള്ളിക്കുള്ള മതപരമായ പ്രാധാന്യമാണ്. പരമ്പരാഗതവും സാംസ്കാരികവുമായ ലോഹമെന്ന നിലയിൽ  ഇന്ത്യയിലുടനീളമുള്ള മതപരമായ ചടങ്ങുകളിലും വിവാഹങ്ങളിലും ഉത്സവങ്ങളിലും വെള്ളി ഉപയോഗിക്കാറുണ്ട്, അത്തരം ആവശ്യങ്ങൾക്ക് വെള്ളിയുടെ ആവശ്യം കൂടുമ്പോൾ, പ്രത്യേകിച്ച്  ഉത്സവ സീസണുകളിൽ ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വില ഉയരാൻ കാരണമായി.

tags
click me!