'ഒരു കോടി രൂപ ശമ്പളമുണ്ടായിട്ടും ആദ്യദിനം തന്നെ നെഞ്ചുവേദന അഭിനയിച്ച് മുങ്ങി'; ഇവൈയിലെ അനുഭവം പറഞ്ഞ് അഷ്നീർ

By Web Team  |  First Published Sep 20, 2024, 8:28 PM IST

പുറത്തുകടക്കാൻ നെഞ്ചുവേദന അഭിനയിച്ചെന്നും പിന്നീട് അങ്ങോട്ട് പോയില്ലെന്നും ഗ്രോവർ പറഞ്ഞു. ഓഫീസ് അന്തരീക്ഷം നിർജീവമായിരുന്നുവെന്നും മൃതശരീരങ്ങൾക്ക് തുല്യമായിരുന്നു ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.


ദില്ലി: ഒരുകോടി രൂപ ശമ്പളമുണ്ടായിട്ടും ഏണസ്റ്റ് ആൻഡ് യംഗ് (EY) കമ്പനിയിലെ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് ഭാരത്‌പേ സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവറിൻ്റെ പരാമർശം ചർച്ചയാകുന്നു. ഒരു കോടി രൂപയുടെ പാക്കേജ് ലഭിച്ചിട്ടും ഒരു ദിവസത്തിനുള്ളിൽ കമ്പനി ഉപേക്ഷിക്കാനുള്ള തൻ്റെ തീരുമാനം അദ്ദേഹം പങ്കുവെച്ചു. ജോലിയിൽ ചേർന്ന ശേഷം അന്ന് ഓഫീസിലേക്ക് നടന്നു, ചുറ്റും നോക്കി. ആകെ അസ്വസ്ഥനായി. പുറത്തുകടക്കാൻ നെഞ്ചുവേദന അഭിനയിച്ചെന്നും പിന്നീട് അങ്ങോട്ട് പോയില്ലെന്നും ഗ്രോവർ പറഞ്ഞു. ഓഫീസ് അന്തരീക്ഷം നിർജീവമായിരുന്നുവെന്നും മൃതശരീരങ്ങൾക്ക് തുല്യമായിരുന്നു ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടോക്സിക് അന്തരീക്ഷം നിറഞ്ഞതാണ് മികച്ച ഓഫിസുകളെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിൽ ടോക്സിക് സംസ്കാരമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ, അതാണ് ഏറ്റവും മികച്ചതെന്നും അഷ്നീർ ഗ്രോവർ പറഞ്ഞു. ശതകോടീശ്വരനായ വ്യവസായി ഹർഷ് ഗോയങ്കയാണ് വീഡിയോ പങ്കുവെച്ചത്. മോശം തൊഴിൽ അന്തരീക്ഷമുള്ള ഓഫിസുകളെ ​ഗ്രോവർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ​ഗോയങ്കെ കുറ്റപ്പെടുത്തി.

Latest Videos

നാല് മാസം മുമ്പ് EY യുടെ പൂനെ ഓഫീസിൽ ചേർന്ന 26 കാരിയായ അന്ന സെബാസ്റ്റ്യൻ എന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് കടുത്ത ജോലി സമ്മർദത്തെ തുടർന്ന് ജൂലൈ ഹൃദയാഘാതമുണ്ടായി മരിച്ചിരുന്നു. പിന്നാലെ സംഭവം വിവാദമായി. തൻ്റെ മകൾ "അമിത ജോലി" കാരണമാണ് മരിച്ചതെന്ന് അന്നയുടെ അമ്മ സോഷ്യൽമീഡിയയിൽ കത്ത് പങ്കുവെച്ചു. മകളുടെ സംസ്കാരത്തിന് കമ്പനിയിൽ നിന്ന് ഒരാൾ പോലും എത്തിയില്ലെന്നും ഇവർ കുറ്റപ്പെടുത്തി.

click me!