പാൻ കാർഡിന് ഇനി കാത്തിരിക്കേണ്ട; ഇ-പാൻ ഉടനടി കയ്യിലെത്തും

By Web Team  |  First Published Mar 23, 2024, 11:15 PM IST

വേഗത്തിലും എളുപ്പത്തിലും പാൻ കാർഡ് അനുവദിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇ-പാൻ സേവനം,


 

 

Latest Videos

undefined

ദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് കോഡാണ് പാൻ നമ്പർ. ഓരോ ഇന്ത്യൻ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ഇത്. പെർമനന്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ഇന്ന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ നികുതികൾ നിക്ഷേപിക്കുന്നത് വരെ എല്ലാ സാമ്പത്തിക കാര്യങ്ങൾക്കും ആവശ്യമാണ്. 

പാൻ കാർഡ് ഇല്ലാത്തവർക്ക് ഏറ്റവും അടുത്തുള്ള അക്ഷയ  കേന്ദ്രത്തിൽ പോയി ഒരു അപേക്ഷ ഫയൽ ചെയ്തുകൊണ്ട് ആധാർ കാർഡ് നേടാം. എന്നാൽ, പ്രിന്റിംഗ്, മെയിലിംഗ്, മാനുവൽ പ്രോസസ്സിംഗ് തുടങ്ങി ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതിനാൽ ഇതിന് കാലതാമസമെടുക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഇ - പാനിന്റെ പ്രാധാന്യം.  ഇലക്ട്രോണിക് രീതിയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനാൽ ഇവ തൽക്ഷണം ലഭിക്കും. 

എന്താണ് ഇ-പാൻ സേവനം

വേഗത്തിലും എളുപ്പത്തിലും പാൻ കാർഡ് അനുവദിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇ-പാൻ സേവനം, ആധാർ നമ്പർ ഉപയോഗിച്ച് പാൻ കാർഡുകൾ നേടാം. ആധാറിൽ നിന്നുള്ള ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ വിതരണം ചെയ്യുന്ന രേഖയാണിത്. ഇതുവരെ പാൻ ലഭിക്കാത്ത, എന്നാൽ സാധുതയുള്ള ആധാർ നമ്പർ ഉള്ള എല്ലാവർക്കും ഇ - പാൻ ലഭിക്കും 

ഒരു ഇ-പാൻ എങ്ങനെ ജനറേറ്റ് ചെയ്യാം?

- ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടൽ 'ഇൻസ്റ്റന്റ് ഇ-പാൻ' ഓപ്ഷൻ നോക്കുക. അതിൽ ക്ലിക്ക് ചെയ്യുക, 

- 'ഒബ്റ്റൈൻ എ ന്യൂ ഇ - പാൻ ' ഓപ്ഷൻ തിരഞ്ഞെടുക്കുക, ഒരു പുതിയ പേജ് ദൃശ്യമാകും.

നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക, സ്ഥിരീകരിക്കാൻ ചെക്ക്ബോക്‌സ് അടയാളപ്പെടുത്തുക, തുടർന്ന് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

- നിബന്ധനകൾ അംഗീകരിക്കുന്നതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'തുടരുക' ക്ലിക്ക് ചെയ്തുകൊണ്ട് തുടരുക.

- നിങ്ങളുടെ ആധാർ-ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുക, ആവശ്യമായ ചെക്ക്ബോക്സുകൾ അടയാളപ്പെടുത്തി ശേഷിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക.

- വിജയകരമായി സമർപ്പിക്കുമ്പോൾ, നിങ്ങളുടെ അപേക്ഷ സ്ഥിരീകരിക്കുന്ന ഒരു സന്ദേശവും അക്‌നോളജ്‌മെന്റ് നമ്പറും ലഭിക്കും

click me!