ഒരാൾ മരിച്ചാൽ അയാളുടെ ആധാർ കാർഡിന് എന്ത് സംഭവിക്കും? ആധാർ കാർഡ് സറണ്ടർ ചെയ്യാനോ ക്ലോസ് ചെയ്യാനോ സാധിക്കുമോ?
ആധാർ കാർഡ് എന്നത് ഏതൊരു ഇന്ത്യൻ പൗരന്റെയും പ്രധാന തിറിച്ചറിയാൽ രേഖയാണ്. സർക്കാർ, സ്വകാര്യ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് കൂടിയേ തീരൂ. പേര്, വിലാസം, വിരലടയാളം തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന 12 അക്ക തനത് നമ്പറാണ് ആധാർ. എല്ലായിടത്തും ആധാർ കാർഡ് നൽകേണ്ടി വരുമ്പോൾ ആധാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. തട്ടിപ്പുകളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും നിരക്ക് വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആധാർ കാർഡ് തെറ്റായ ആളുകളിലേക്ക് പോയാൽ അത് ദുരുപയോഗം ചെയ്യപ്പെടാം. എന്നാൽ ഒരാൾ മരിച്ചാൽ അയാളുടെ ആധാർ കാർഡിന് എന്ത് സംഭവിക്കും? ആധാർ കാർഡ് സറണ്ടർ ചെയ്യാനോ ക്ലോസ് ചെയ്യാനോ സാധിക്കുമോ?
ഇന്ത്യയിലെ എല്ലാ പൗരനും ആധാർ കാർഡ് എടുക്കണമെന്ന് യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. ആധാർ ഉപയോക്താക്കൾക്ക് നൽകുന്നതിനുള്ള സംവിധാനം യുഐഡിഎഐ ഒരുക്കുന്നുണ്ടെങ്കിലും അത് തിരിച്ചെടുക്കാനുള്ളതോ സറണ്ടർ ചെയ്യാനുള്ളതോ ആയ സംവിദാനങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. എന്നാൽ ആധാറിന്റെ സുരക്ഷ സംബന്ധിച്ച് ചില ക്രമീകരണങ്ങൾ നടത്തിയിട്ടുമുണ്ട്. അതിനാൽ മറ്റാർക്കും ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് യുഐഡിഎഐ പറയുന്നു.
undefined
ആധാർ കാർഡ് എങ്ങനെ ലോക്ക് ആക്കും?
* ഇതിനായി ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in സന്ദർശിക്കണം
* ശേഷം 'മൈ ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* 'മൈ ആധാർ' ഓപ്‌ഷനു കീഴിലുള്ള ആധാർ സേവനങ്ങളിലേക്ക് പോകുക.
* അവിടെ 'ലോക്ക്/അൺലോക്ക് ബയോമെട്രിക്സ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* തുറന്നു വരുന്ന പേജിൽ ലോഗിൻ ചെയ്യാൻ, നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക,
* ഒട്ടിപി അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
* ലഭിച്ച ഒട്ടിപി നൽകിയ ശേഷം, ബയോമെട്രിക് ഡാറ്റ ലോക്ക്/അൺലോക്ക് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾ കാണും. നിങ്ങൾക്ക് ആവശ്യമുള്ള ലോക്ക് അല്ലെങ്കിൽ * * * അൺലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കാം.