നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് പതിവായി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് ഇടയ്ക്കിടെ അതിൽ ചെറിയ ഇടപാടുകൾ നടത്തുന്നതിന് ശ്രമിക്കുക
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വഴി ക്രെഡിറ്റ് കാർഡുകൾ കൊണ്ടുള്ള നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും അബദ്ധങ്ങൾ ഒഴിവാക്കാനും സാധിക്കും. ഉദാഹരണത്തിന്, ഓട്ടോ പേയ്‌മെന്റ് ഓപ്‌ഷൻ സജ്ജീകരിക്കുന്നത് വഴി കൃത്യസമയത്ത് പണം അടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കുന്നു .ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങളിലെ വീഴ്ച ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതിരിക്കുന്നതിനും കാർഡിന്റെ നേട്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളിവയാണ്
1. തീയതികൾ ഓർക്കുക: ഓരോ ക്രെഡിറ്റ് കാർഡ് ബില്ലിന്റെയും അവസാന തീയതി ഓർക്കുക. പേയ്‌മെൻറുകൾ മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും
2. ക്രെഡിറ്റ് പരിധി ശ്രദ്ധിക്കുക: ക്രെഡിറ്റ് കാർഡ് ബാലൻസുകൾ നിങ്ങളുടെ ക്രെഡിറ്റ് പരിധിക്ക് താഴെ നിലനിർത്താൻ ശ്രമിക്കുക. ഉയർന്ന ക്രെഡിറ്റ് ഉപയോഗ അനുപാതങ്ങൾ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും
undefined
3. വാർഷിക ഫീസ്: വാർഷിക ഫീസുള്ള ഒന്നിലധികം കാർഡുകൾ ഉണ്ടെങ്കിൽ, ആനുകൂല്യങ്ങൾ ചെലവുകളേക്കാൾ കൂടുതലാണോ എന്ന് വിലയിരുത്തുക.
4. പേയ്‌മെൻ്റുകൾ: ഓരോ മാസവും ക്രെഡിറ്റ് കാർഡ് ബാലൻസ് മുഴുവനായും അടയ്ക്കുക. ഇത് ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയ്‌ക്കാനും ക്രെഡിറ്റ് സ്‌കോറിന് ഗുണകരവും ആയിരിക്കും
5. റിവാർഡുകൾ പ്രയോജനപ്പെടുത്തുക: ക്രെഡിറ്റ് കാർഡുകൾ റിവാർഡുകളോ ക്യാഷ് ബാക്കോ വാഗ്ദാനം ചെയ്യുകയാണെങ്കിൽ, അവ പ്രയോജനപ്പെടുത്തുക. പലചരക്ക് സാധനങ്ങൾ അല്ലെങ്കിൽ യാത്രകൾ പോലുള്ള ചില പ്രത്യേക വിഭാഗങ്ങൾക്ക് മികച്ച റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന കാർഡ് ഉപയോഗിക്കുക.
നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് പതിവായി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് ഇടയ്ക്കിടെ അതിൽ ചെറിയ ഇടപാടുകൾ നടത്തുന്നതിന് ശ്രമിക്കുക