വെറും 58 മിനിറ്റ്; ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ബജറ്റ് പ്രസംഗം, കണക്കുകൾ ഇങ്ങനെ...

By Web Team  |  First Published Feb 1, 2024, 2:01 PM IST

58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. 


ദില്ലി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. 

കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ൽ,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ൽ രണ്ട് മണിക്കൂറും 42  മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. 2021ൽ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൻ്റെ ദൈർഘ്യം ഒരു മണിക്കൂർ 50 മിനിറ്റായിരുന്നു. ഇതാണ് നിർമ്മല സീതാരാമന്റെ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരണം. കഴിഞ്ഞ വർഷം ഇത് 1 മണിക്കൂർ 27 മിനിറ്റായിരുന്നു. 

Latest Videos

ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് മോദി സർക്കാരിൻ്റെ സാമ്പത്തിക പ്രകടനപത്രികയായാണ് കാണുന്നത്. നടപ്പുവർഷത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 5.8 ശതമാനമായി കുറഞ്ഞതിനെത്തുടർന്ന് 2024/25 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 5.1% ആയി കുറയ്ക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. ഏപ്രിൽ 1 ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ ധന ഏകീകരണത്തിനുള്ള കേന്ദ്രത്തിൻ്റെ പ്രതിജ്ഞാബദ്ധത സീതാരാമൻ ഊന്നിപ്പറഞ്ഞു. ജിഡിപിയുടെ 5.1% എന്ന താഴ്ന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിനും മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനും പുതിയ ക്ഷേമ നയങ്ങൾ നടപ്പിലാക്കുന്നതിനും ഇത് സഹായകമാകും 
 
 

click me!