ദില്ലി: ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിൻ്റെ ഫലമായി ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വർണ്ണത്തിനും വെള്ളിക്കും , ഇരുമ്പിനും വില കുറയും. പ്രധാനമായും വില കൂടുന്ന ഉത്പന്നങ്ങൾ ഇവയാണ്. പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറയ്ക്കും എന്നതിനാണ് ഇന്ധന വിലയിൽ വർധനവുണ്ടാവാൻ സാധ്യതയില്ല.
വില കൂടും
- ലെതർ ഉത്പന്നങ്ങൾ
- ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ
- ഇലക്ട്രോണിക് ഉപകരണങ്ങൾ
- മൊബൈൽ ഫോണുകൾ
- അമൂല്യ കല്ലുകൾ, രത്നങ്ങൾ
- സോളാർ സെല്ല്
- മൊബൈൽ നിർമ്മണ ഘടകങ്ങൾ - (പ്രിൻഡ് സർക്യൂട്ട് ബോർഡ്, അസ്ലബി, ക്യാമറ മൊഡ്യൂൾ, കണക്ടറുകൾ)
- കോട്ടണ്‍
- കോട്ടണ്‍ വേസ്റ്റ്
- ചെമ്മീൻ ഫുഡ്
- പെല്ലറ്റ് രൂപത്തിലുള്ള മീൻത്തീറ്റ
- കാർബണ്‍ ബ്ലാക്ക്
- പോളി കാർബോണേറ്റ്
- തുരങ്കനിർമ്മാണത്തിനുള്ള യന്ത്രങ്ങൾ
- ചാർജറിന് വേണ്ടിയുള്ള പ്ലാസ്റ്റിക്
- ഫ്രിഡ്ജിൻ്റയും എസിയുടേയും കംപ്രസർ
- എൽഇഡി ബൾബുകൾ, അവയുടെ പാർട്സുകൾ
- വിളക്കുകൾ
- സോളാർ ഇൻവർട്ടറുകൾ
- സോളാർ വിളക്കുകൾ
വില കുറയുന്നവ
- സ്വർണം , വെള്ളി
- വൈദ്യുതി
- ചെരുപ്പ്
- ഇരുമ്പ്
- സ്റ്റീൽ
- ചെമ്പ്
- നൈലോൺ തുണി
- നാഫ്ത
- നൈലോണ്‍ ചിപ്സ്
- നൈലോണ്‍ ഫൈബർ
- ഇരുമ്പ്, ചെമ്പ്, സ്റ്റെൽസ് സ്റ്റീൽ സ്ക്രാപ്പ്
- പ്രൈമറി, സെമി പ്രൈമറി നോണ്‍ അലോയ് സ്റ്റീൽ
- പ്ലാറ്റിനം