രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; ഡിസംബറിൽ 8.3 % ; സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി റിപ്പോർട്ട്

By Web TeamFirst Published Jan 1, 2023, 7:23 PM IST
Highlights

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായാണ് വ്യക്തമാകുന്നത്. 

ദില്ലി : 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിധി നിര്‍ണയിക്കുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവുമൊക്കെ ആകുമെന്ന വിലയിരുത്തലുകള്‍ക്കിടെ, ഈ വിഷയങ്ങളില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോൾ, പുതുവര്‍ഷ ദിനത്തിൽ ശ്രദ്ധേയമായ ചില കണക്കുകള്‍ പുറത്തുവന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായാണ് വ്യക്തമാകുന്നത്. 

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നിരന്തരം പഠിക്കുന്ന സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായി വ്യക്തമാകുന്നത്. 8.3 ശതമാനമാണ് രാജ്യത്തെ നിലവിലെ  തൊഴിലില്ലായ്മ നിരക്ക്. നംവബറിലിത് 8 ശതമാനമായിരുന്നു. നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10.9 ശതമാനവും ഗ്രാമങ്ങളിൽ  7.44 ശതമാനവുമാണ്. നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.96 ശതമാനമായിരുന്നു. ഗ്രാമങ്ങളിൽ 7.55 ശതമാനവും. കേരളത്തിൽ 7.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്, 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ് 0.9 ശതമാനം. കൊവിഡ് തീർത്ത പ്രതിസന്ധി ഇപ്പോഴും രാജ്യത്തെ തൊഴിൽമേഖലയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. 

Latest Videos

 

click me!