ട്രാവൽ ഇൻഷുറൻസ് കുട്ടിക്കളിയല്ല; എവിടെയൊക്കെ ഗുണം ചെയ്യും

By Web TeamFirst Published Jan 20, 2024, 4:10 PM IST
Highlights

പല രാജ്യങ്ങളും യാത്രാ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്രാ ഇൻഷുറൻസിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

യാത്രകൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരും ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പലരും യാത്രാ ഇൻഷുറൻസിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. യാത്രയ്ക്കിടെ എന്തെങ്കിലും മെഡിക്കൽ ആവശ്യം ഉണ്ടാകുകയോ മറ്റേതെങ്കിലും അപ്രതീക്ഷിത സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ, യാത്രാ ഇൻഷുറൻസ് ഏറെ ഗുണം ചെയ്യും. പല രാജ്യങ്ങളും യാത്രാ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്രാ ഇൻഷുറൻസിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1: മെഡിക്കൽ ആവശ്യങ്ങൾ

 മെഡിക്കൽ ആവശ്യങ്ങൾ  എവിടെയും  എപ്പോൾ വേണമെങ്കിലും സംഭവിക്കാം, അതിന്റെ ഫലമായി അപ്രതീക്ഷിത ചെലവുകളും യാത്രാ ചെലവുകളും വർദ്ധിക്കും. പെട്ടെന്നുള്ള മെഡിക്കൽ അത്യാഹിതങ്ങൾക്ക് പരിരക്ഷ നൽകുന്നവയാണ്   യാത്രാ ഇൻഷുറൻസ്

2:  സാമ്പത്തിക നേട്ടം.

ഓരോ യാത്രക്കാരന്റെയും ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ യാത്രാ ഇൻഷുറൻസ് ക്രമീകരിക്കുന്നതിന് സാധിക്കും.  എളുപ്പത്തിൽ പ്രീമിയം പേയ്‌മെന്റും പുതുക്കൽ ഓപ്ഷനുകളും യാത്രാ ഇൻഷുറൻസിന്റെ കാര്യത്തിൽ ലഭ്യമാണ്.  യാത്രാ ഇൻഷുറൻസ് വളരെ നാമമാത്രമായ ചിലവിൽ  നേടിയെടുക്കാം. ഉദാഹരണത്തിന്, ഏഴ് ദിവസത്തെ യാത്രയ്ക്ക് യുഎസിലേക്കുള്ള  അന്താരാഷ്‌ട്ര വിമാനടിക്കറ്റിന് 95,000 രൂപയാണ് നിരക്ക്.ഇതിനുള്ള ട്രാവൽ ഇൻഷുറൻസ് ചെലവ് 672 രൂപ മാത്രമായിരിക്കും. ഇത് ടിക്കറ്റ് വിലയുടെ 0.7% ആണ്.

3: യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു

 നഷ്‌ടപ്പെട്ടതോ വൈകിയതോ ആയ ലഗേജ്, മാറി മറിയുന്ന ഫ്ലൈറ്റ് ഷെഡ്യൂളുകൾ അല്ലെങ്കിൽ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം നീണ്ടുനിൽക്കുന്ന ഹോട്ടൽ താമസം എന്നിവ കാരണം യാത്രക്കാർ സാധാരണയായി ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരിൽ നിന്നുള്ള പരാതികളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്, എന്നിരുന്നാലും, യാത്രക്കാർക്കുള്ള അസൗകര്യത്തിന്റെ പ്രധാന കാരണങ്ങൾ വിമാനത്തിനുള്ളിലെ പ്രശ്നങ്ങൾ (38.6%), ബാഗേജ് (22.2%), റീഫണ്ടുകൾ (11.5%) എന്നിവയാണ്. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷമായി 4 യാത്രക്കാരിൽ ഒരാൾക്ക് അവരുടെ ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. യാത്രാ ഇൻഷുറൻസ് ചെലവുകൾ വഹിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

4  പ്രത്യേക ആനുകൂല്യങ്ങൾ

യാത്രാ ഇൻഷുറൻസ് ഉപയോഗിച്ച്, ഒരു വ്യക്തി ഏത് സമയ മേഖലയിലാണെങ്കിലും അല്ലെങ്കിൽ ഏത് സമയത്താണ് അയാൾക്ക് സഹായം ആവശ്യമാണെങ്കിലും, ആ വ്യക്തി തനിച്ചല്ല. ശക്തമായ 24x7 കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫിൽ നിന്ന് 24 മണിക്കൂറും സഹായം ലഭിക്കുന്നു.

5: എളുപ്പത്തിലുള്ള പോളിസി വാങ്ങലും ക്ലെയിം സെറ്റിൽമെന്റും

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ യാത്രാ ഇൻഷുറൻസ് വാങ്ങുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ഏതെങ്കിലും ഇൻഷുറൻസ് ദാതാവിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് യാത്രയുടെ ദൈർഘ്യം, കവറേജ്, മെഡിക്കൽ കവറേജ് അല്ലെങ്കിൽ ട്രിപ്പ് ക്യാൻസലേഷൻ പരിരക്ഷ തുടങ്ങിയവ പോലുള്ള  ആവശ്യങ്ങൾക്കായി പോളിസി എടുക്കാം.
 

click me!