റെക്കോർഡിട്ട് ഡീമാറ്റ് അക്കൗണ്ടുകൾ; മാർച്ചിൽ എണ്ണം 15 കോടി കവിഞ്ഞു

By Web Team  |  First Published Apr 13, 2024, 8:54 AM IST

2024 മാർച്ചിൽ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 15.1 കോടിയായി ഉയർന്നു, കഴിഞ്ഞ മാസം 31 ലക്ഷം ലക്ഷം അക്കൗണ്ടുകളാണ് പുതിയതായി തുറന്നിരിക്കുന്നത്. 


ന്ത്യൻ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപകരുടെ എണ്ണം വർധിച്ചതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം മാർച്ചിൽ ആദ്യമായി 15 കോടി കവിഞ്ഞു. രാജ്യത്തെ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറയുന്നതനുസരിച്ച്, 2024 മാർച്ചിൽ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 15.1 കോടിയായി ഉയർന്നു, കഴിഞ്ഞ മാസം 31 ലക്ഷം ലക്ഷം അക്കൗണ്ടുകളാണ് പുതിയതായി തുറന്നിരിക്കുന്നത്. 

തുടർച്ചയായ വിദേശ നിക്ഷേപകരുടെ ഒഴുക്ക്, മൊത്തത്തിലുള്ള പോസിറ്റീവ് ആഗോള വിപണി പ്രവണതകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് നിഫ്റ്റി മാർച്ചിൽ 1.5 ശതമാനം ഉയർന്നു. കൂടാതെ, വരാനിരിക്കുന്ന 2024 പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും നിലനിർത്തുമെന്ന പ്രതീക്ഷയും നിക്ഷേപക വികാരത്തെ സഹായിച്ചു എന്നാണ് റിപ്പോർട്ട്. 

Latest Videos

undefined

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടർച്ചയായ ഒമ്പതാം മാസവും നിക്ഷേപകരിൽ വർദ്ധനവ് രേഖപ്പെടുത്തി, ഈ വർഷം മാർച്ചിൽ ഇത് 1.8 ശതമാനം വർധിച്ച് 4.08 കോടിയായി. പുതിയ പങ്കാളികളെ വിപണിയിലേക്ക് ആകർഷിച്ച വിജയകരമായ ഐപിഒകൾ ആണ് വിപണികളിലുള്ള നിക്ഷേപകരുടെ താൽപര്യം വർധിപ്പിച്ചത്. ഇതാണ് അക്കൗണ്ട് തുറക്കുന്നതിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

2024 സാമ്പത്തിക വർഷത്തിൽ, പ്രതിമാസം ശരാശരി 30 ലക്ഷം പുതിയ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഇതോടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. അതായത് കണക്കുകൾ പ്രകാരം അക്കൗണ്ട് ഉടമകളുടെ എണ്ണം മൊത്തത്തിൽ 11.45 കോടിയിൽ നിന്ന് 15.14 കോടിയിലെത്തി

click me!