ഭക്ഷ്യ-പാനീയ വ്യവസായത്തിലെ കൊലകൊമ്പന്മാർ; ആദ്യ പത്തിൽ ഈ ഇന്ത്യൻ വ്യവസായിയും

By Web TeamFirst Published Jan 25, 2024, 12:54 PM IST
Highlights

റസ്റ്റോറന്റുകൾ പലതും അടച്ചു പൂട്ടേണ്ടി വന്നെങ്കിലും  ഭക്ഷണ പാനീയ വുവസായം പെട്ടന്ന് തന്നെ തിരികെ ശക്തി പ്രാപിച്ചിരുന്നു. അതിനാൽ തന്നെ വിവിധ മുൻനിര ഭക്ഷ്യ-പാനീയ കമ്പനികളുടെ ഉടമസ്ഥരുടെ ആസ്തിയിൽ കുതിപ്പുണ്ടാകുകയും ചെയ്തു.

കൊവിഡ് മഹാമാരിക്ക് ശേഷം വ്യവസായങ്ങളെല്ലാം തകർച്ച നേരിട്ട്കൊണ്ടിരുന്നപ്പോഴും അതിവേഗം തിരിച്ചുവന്നൊരു മേഖലയാണ് ഭക്ഷ്യ-പാനീയ വ്യവസായ മേഖല. റസ്റ്റോറന്റുകൾ പലതും അടച്ചു പൂട്ടേണ്ടി വന്നെങ്കിലും  ഭക്ഷണ പാനീയ വുവസായം പെട്ടന്ന് തന്നെ തിരികെ ശക്തി പ്രാപിച്ചിരുന്നു. അതിനാൽ തന്നെ വിവിധ മുൻനിര ഭക്ഷ്യ-പാനീയ കമ്പനികളുടെ ഉടമസ്ഥരുടെ ആസ്തിയിൽ കുതിപ്പുണ്ടാകുകയും ചെയ്തു. ഭക്ഷ്യ-പാനീയ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ 7 ആളുകളെ പരിചയപ്പെടാം. 

സോങ് ഷാൻഷാൻ

Latest Videos

ഭക്ഷ്യ-പാനീയ വ്യവസായത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് സോങ് ഷാൻഷാൻ. 58.8 ബില്യൺ ഡോളറാണ് ആസ്തി. ചൈനയിലെ പ്രമുഖ കുപ്പിവെള്ള കമ്പനിയായ നോങ്‌ഫു സ്‌പ്രിംഗിന്റെ സ്ഥാപകനാണ് സോങ് ഷാൻഷാൻ. കൂടാതെ വാക്‌സിൻ നിർമ്മാതാക്കളായ ബീജിംഗ് വാന്റായ് ബയോളജിക്കൽ ഫാർമസിയിൽ ഒരു പ്രധാന ഓഹരിയും സോങ് ഷാൻഷാൻ സ്വന്തമാക്കിയിട്ടുണ്ട്. 

ജിയോവന്നി ഫെറേറോ

ഇറ്റലിക്കാരനായ ജിയോവന്നി ഫെറേറോയുടെ ആസ്തി 39.6 ബില്യൺ ഡോളറാണ്.  ഫെറേറോ ഗ്രൂപ്പിന്റെ സിഇഒ ആയ ജിയോവന്നി ഫെറേറോ  ന്യൂട്ടെല്ല, ഫെറേറോ റോച്ചർ, കിൻഡർ തുടങ്ങിയ ഐക്കണിക് ബ്രാൻഡുകളുടെ മാതൃ കമ്പനിയെ നയിക്കുന്നു. 

മാർക്ക് മാറ്റെസ്ചിറ്റ്സ്

റെഡ് ബുള്ളിന്റെ സ്ഥാപകനായ മാർക്ക് മാറ്റെസ്‌ചിറ്റ്‌സ് മൂന്നാമത്തെ വലിയ സമ്പന്നനാണ്.  39.1 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. എനർജി ഡ്രിങ്ക് വിപണിയിൽ വിപ്ലവം സൃഷ്ടിച്ച മാർക്ക് മാറ്റെസ്ചിറ്റ്സ് റെഡ് ബുള്ളിനെ ആഗോള ബ്രാൻഡായി വികസിപ്പിക്കുകയും ചെയ്തു

ജാക്വലിൻ മാർസ്

ലോകത്തിലെ ഏറ്റവും വലിയ മിഠായി, വളർത്തുമൃഗ സംരക്ഷണം, ഭക്ഷണ കമ്പനികളിൽ ഒന്നായ ഇൻകോർപ്പറേറ്റഡ് മാർസിന്റെ സഹ ഉടമയാണ് ജാക്വലിൻ മാർസ്. ആസ്തി 38.5 ബില്യൺ ഡോളറാണ്.  മാർസ്, സ്‌നിക്കേഴ്‌സ്, പെഡിഗ്രി തുടങ്ങിയ ഐക്കണിക് ബ്രാൻഡുകൾ ഇവരുടേതാണ്. 

ഇമ്മാനുവൽ ബെസ്‌നിയർ

ലോകത്തിലെ ഏറ്റവും വലിയ പാലുൽപ്പന്ന ഗ്രൂപ്പായ ലാക്റ്റാലിസിന്റെ തലവനാണ് ഇമ്മാനുവൽ ബെസ്‌നിയർ.  25.9 ബില്യൺ ഡോളർ ആസ്തിയുള്ള ഇമ്മാനുവൽ ബെസ്നിയർ ക്ഷീര വ്യവസായത്തിലെ ഒരു പ്രധാന ശക്തിയായി വളർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ലാക്റ്റലിസ് ആഗോളതലത്തിൽ വ്യാപിച്ചു,
 
ജോർജ്ജ് പൗലോ ലെമാനും കുടുംബവും

 16.5 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തിയുള്ള ജോർജ്ജ് പൗലോ ലെമാനും കുടുംബവും ഭക്ഷണ പാനീയ മേഖലയിലെ ഒരു പ്രധാന വ്യവസായിയാണ്.  ലോകത്തിലെ ഏറ്റവും വലിയ മദ്യനിർമ്മാണ കമ്പനിയിൽ ഇവർക്ക് പങ്കാളിത്തമുണ്ട്. 

രവി ജയ്പുരിയ 

ഇന്ത്യൻ ഭക്ഷ്യ-പാനീയ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിയാണ് രവി ജയ്പുരിയ. 14.7 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കൈകാര്യം ചെയ്യുന്ന ആർജെ കോർപ്പിന്റെ സ്ഥാപകനാണ് അദ്ദേഹം

click me!