അംബാനിയും അദാനിയും മാത്രമല്ല, ഇന്ത്യയിൽ ശതകോടീശ്വരികളും ഉണ്ട്; ഏറ്റവും സമ്പന്നരായ 7 സ്ത്രീകൾ ഇവരാണ്

By Web Team  |  First Published Mar 8, 2024, 2:38 PM IST

സാവിത്രി ജിൻഡാൽ, രോഹിഖ സൈറസ് മിസ്ത്രി, രേഖ ജുൻജുൻവാല, വിനോദ് ഗുപ്ത, സ്മിത കൃഷ്‌ണ-ഗോദ്‌റെജ്, ലീന തിവാരി, ഫാൽഗുനി നായർ എന്നിവരാണ് ഫോർബ്‌സിൻ്റെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 7 വനിതകൾ. ഇവരുടെ ആസ്തികൾ അറിയാം. 


തിസമ്പന്നരുടെ എണ്ണം രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സ്ത്രീകളുടെ പങ്കും വളരെ വലുതാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയാണ് സാവിത്രി ജിൻഡാൽ. ഫോർബ്സിൻ്റെ തത്സമയ ശതകോടീശ്വരൻമാരുടെ റാങ്കിംഗിനെ ആശ്രയിച്ച്, ഇന്ത്യയിലെ സമ്പന്നയായ സ്ത്രീകൾ ഏതൊക്കെയെന്ന് അറിയാം. 

സാവിത്രി ജിൻഡാൽ, രോഹിഖ സൈറസ് മിസ്ത്രി, രേഖ ജുൻജുൻവാല, വിനോദ് ഗുപ്ത, സ്മിത കൃഷ്‌ണ-ഗോദ്‌റെജ്, ലീന തിവാരി, ഫാൽഗുനി നായർ എന്നിവരാണ് ഫോർബ്‌സിൻ്റെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 7 വനിതകൾ. ഇവരുടെ ആസ്തികൾ അറിയാം. 

Latest Videos

undefined

സാവിത്രി ജിൻഡാൽ: 

ഫോബ്‌സ് കണക്കുകൾ പ്രകാരം 73 കാരിയായ സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത29.1 ബില്യൺ ഡോളർ ആസ്തിയുണ്ട് സാവിത്രി ജിൻഡാലിന്. അതായത് 24  ലക്ഷം കോടി രൂപ. ജിൻഡാൽ ഗ്രൂപ്പിൻ്റെ മുൻ ചെയർപേഴ്സണും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവുമാണ്. വ്യവസായി ഓം പ്രകാശ് ജിൻഡാലിൻ്റെ മരണശേഷം, സാവിത്രി തൻ്റെ കുടുംബത്തിൻ്റെ ബിസിനസ് സാമ്രാജ്യമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിൻ്റെ (ജെഎസ്പിഎൽ) ചുമതല ഏറ്റെടുത്തു.

രോഹിഖ സൈറസ് മിസ്ത്രി

പല്ലോൻജി മിസ്ത്രിയുടെ മകൻ പരേതനായ സൈറസ് മിസ്ത്രിയുടെ ഭാര്യയാണ് രോഹിഖ സൈറസ് മിസ്ത്രി. 8.7 ബില്യൺ ഡോളർ ആസ്തിയുള്ള 56 കാരിയെ ഇന്ത്യയിലെ രണ്ടാമത്തെ ധനികയായ സ്ത്രീയായി ഫോർബ്സ് അംഗീകരിച്ചു.  ഭർത്താവ് സൈറസ് 4 വർഷമായി ടാറ്റ സൺസിൻ്റെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ കുടുംബത്തിന് ടാറ്റ സൺസിൻ്റെ കമ്പനിയിൽ 18.4% ഓഹരിയുണ്ട്.

രേഖ ജുൻജുൻവാല

പരേതനായ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ ജുൻജുൻവാല. ഫോർബ്സ് പട്ടിക പ്രകാരം, 59 കാരിയായ രേഖയ്ക്ക്  8.7 ബില്യൺ ഡോളറിൻ്റെ ആസ്തിയുണ്ട്. പ്രതിമാസം 650 കോടി രൂപ രേഖ സമ്പാദിക്കുന്നു. ടൈറ്റൻ, മെട്രോ ബ്രാൻഡ്‌സ്, സ്റ്റാർ ഹെൽത്ത്, ടാറ്റ മോട്ടോഴ്‌സ്, ക്രിസിൽ തുടങ്ങിയ 29 കമ്പനികളിലെ ഹോൾഡിംഗുകൾ ഉൾപ്പെടുന്ന ഭർത്താവിൻ്റെ ഓഹരികൾ അവർക്ക് അവകാശമായി ലഭിച്ചു.

വിനോദ് റായ്  ഗുപ്ത

ഹാവെൽസ് ഇന്ത്യയുടെ സഹസ്ഥാപകനായ വിനോദ് റായ് ഗുപ്ത ഫോർബ്സ് പ്രകാരം 4.2 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള ഇന്ത്യയിലെ നാലാമത്തെ ധനികയാണ്. സംരംഭകത്വ മിടുക്കിനും കോർപ്പറേറ്റ് ലോകത്തിനുള്ള ശ്രദ്ധേയമായ സംഭാവനകൾക്കും പ്രശസ്തയാണ് ഇവർ. ഭർത്താവ് ഖിമത് റായ് ഗുപ്തയോടൊപ്പം ചേർന്ന് സ്ഥാപിച്ച ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ ഉപകരണ കമ്പനിയായ ഹാവെൽസിലുള്ള കുടുംബത്തിൻ്റെ ഓഹരിയാണ് വിനോദ് റായ്  ഗുപ്തയുടെ വലിയ ഏറ്റവും  സ്വത്ത്.

സ്മിത കൃഷ്ണ-ഗോദ്രെജ്

ഫോബ്‌സ് പട്ടിക പ്രകാരം ഇന്ത്യയിലെ അഞ്ചാമത്തെ ധനിക വനിതയാണ് സ്മിത കൃഷ്ണ ഗോദ്‌റെജ്. കുടുംബ ആസ്തികളിൽ അഞ്ചിലൊന്ന് ഓഹരിയുള്ള സ്മിത കൃഷ്ണയുടെ ആസ്തി 3.3 ബില്യൺ ഡോളറാണ്. 

ലീന തിവാരി

ഫോർബ്സ് പട്ടിക പ്രകാരം ഇന്ത്യയിലെ ആറാമത്തെ സമ്പന്ന വനിതയാണ് 66 കാരിയായ ലീന തിവാരി. 3.2 ബില്യൺ ഡോളർ ആസ്തിയുണ്ട് ഇവർക്ക്. അന്തരിച്ച പിതാവ് വിത്തൽ ഗാന്ധി സ്ഥാപിച്ച, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് കാർഡിയോവാസ്കുലർ, ഡയബറ്റിക് മെഡിസിൻ കമ്പനികളിലൊന്നായ യുഎസ്‌വി ഇന്ത്യയുടെ ചെയർപേഴ്‌സണാണ് അവർ. 

ഫാൽഗുനി നായർ

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബ്യൂട്ടി ഇ-മാർക്കറ്റ്‌പ്ലെയ്‌സായ നൈകയുടെ സ്ഥാപകനും സിഇഒയുമായ ഫാൽഗുനി നായർ, ഫോർബ്‌സ് പട്ടിക പ്രകാരം 3.0 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏഴാമത്തെ ധനികയായ സ്ത്രീയാണ്. 

click me!