വരുമാനം നേടി തുടങ്ങിയാല്‍ അത് എവിടെ നിക്ഷേപിക്കണമെന്ന് കൂടി അറിഞ്ഞിരിക്കണം. സ്ത്രീകള്‍ക്ക് അനുയോജ്യമായ 5 നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഭർത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വന്തമായി ഒരു ജോലിയും അതിലൂടെ വരുമാനവും അത് വഴി സ്വന്തം കാലില്‍ നില്‍ക്കണമെന്ന ദൃഢനിശ്ചയവും അവരെ മുന്നോട്ട് നയിക്കുന്നു. വരുമാനം നേടി തുടങ്ങിയാല്‍ അത് എവിടെ നിക്ഷേപിക്കണമെന്ന് കൂടി അറിഞ്ഞിരിക്കണം. സ്ത്രീകള്‍ക്ക് അനുയോജ്യമായ 5 നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മ്യൂച്ച്വല്‍ഫണ്ട്
ഓഹരി വിപണിയില്‍ സൗകര്യപ്രദമായി നിക്ഷേപം നടത്താവുന്ന മാർഗമാണ് മ്യൂച്ച്വല്‍ഫണ്ടുകള്‍. ലാഭം ഉണ്ടാക്കാന്‍ സാധിക്കുന്നതു പോലെ തന്നെ നഷ്ട സാധ്യതയും ഇവയ്ക്കുണ്ട്. അതുകൊണ്ട് റിസ്ക് എടുക്കാനുള്ള കഴിവനുസരിച്ച് മ്യൂച്ച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം. മാസം തോറും ചെറിയ തുകയായി നിക്ഷേപിക്കാവുന്ന സിസ്റ്റ്മാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളും ലഭ്യമാണ്
ലൈഫ് ഇന്‍ഷുറന്‍സ്.
പ്രതിമാസം നിക്ഷേപത്തിനായി പരമാവധി എത്ര തുക മാറ്റി വയ്ക്കാൻ സാധിക്കുമെന്ന് നോക്കിയ ശേഷം നമ്മുടെ ലക്ഷ്യങ്ങള്‍ക്കും നിക്ഷേപ കാലയളവിനും അനുയോജ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കാം. ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാൻ ഓഹരി അധിഷ്ഠിത ഇന്‍ഷുറന്‍സാണ് അനുയോജ്യം. നിങ്ങളുടെ അസാന്നിധ്യത്തിലും പ്രിയപ്പെട്ടവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിക്ഷേപിക്കാം. എത്രയും നേരത്തെ, അതായത് വരുമാനം നേടിത്തുടങ്ങുന്ന സമയത്ത് തന്നെ ഇന്‍ഷുറന്‍സ് എടുത്താല്‍ കുറഞ്ഞ പ്രീമിയം തുക മാത്രമേ വരുകയുള്ളൂ.
പിപിഎഫ്
ഭാവിയിലേക്കുള്ള സമ്പാദ്യം കരുതുന്നതിന് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. റിട്ടേൺ ഉറപ്പുള്ള ഒരു നിക്ഷേപ മാർഗം കൂടിയാണിത്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനുണ്ട്. .. ഇതില്‍ നിന്ന് പലിശയ്ക്കും കാലാവധിയെത്തുന്ന സമയത്ത് ലഭിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.80 സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കും
എന്‍പിഎസ്
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ് എന്‍പിഎസ്.18-70 വയസ്സിന് ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ദേശീയ പെന്‍ഷന്‍ സംവിധാനം നിയന്ത്രിക്കുന്നത്.എന്‍പിഎസില്‍ പ്രതിവര്‍ഷം 2 ലക്ഷം രൂപ നിക്ഷേപിക്കാം, ഇതിന് നികുതി ഇളവും ലഭിക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
താങ്ങാനാകാത്ത ആശുപത്രി ചെലവ് മറികടക്കുന്നതിന് സഹായിക്കുന്നതാണ് ആരോഗ്യ ഇന്‍ഷൂറന്‍സ്. ആശുപത്രി ചെലവാകട്ടെ ഓരോ വർഷം കൂടുംതോറും ഉയർന്നുകൊണ്ടിരിക്കുകയുമാണ്. വലിയ തുക ബില്ലിനായി മാറ്റേണ്ടി വന്നാല്‍ മറ്റ് സേവിംഗ്സെല്ലാം ബാധിക്കപ്പെടും.അനുയോജ്യമായ പരിരക്ഷയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് ഇതിനായി തിരഞ്ഞെടുക്കാം