ഡോളർ, പൗണ്ട്, യൂറോ എന്നിവ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, അവയൊന്നും ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയല്ല. എന്താണ് കറൻസിയുടെ മൂല്യം നിശ്ചയിക്കുന്നത്?
യു എസ് ഡോളറാണ് പൊതുവെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറന്സിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ യാഥാർഥ്യം ഇതല്ല, ലോകത്ത് ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസികളിൽ ഒന്നാണെങ്കിലും ഡോളറല്ല ലോകത്തിലെ നമ്പർ വൺ കറൻസി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 180 കറൻസികൾ നിയമപരമായി ഉപയോഗിക്കാം. ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയും ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കാര്സിയും രണ്ടും രണ്ടാണ്.
ഡോളർ, പൗണ്ട്, യൂറോ എന്നിവ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, അവയൊന്നും ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയല്ല. എന്താണ് കറൻസിയുടെ മൂല്യം നിശ്ചയിക്കുന്നത്? ആഭ്യന്തര സാമ്പത്തിക വളർച്ച, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത, പണപ്പെരുപ്പ നിരക്ക്, വിദേശ വിനിമയ വിപണിയിലെ വിതരണ-ഡിമാൻഡ് അനുപാതം, സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നയങ്ങൾ, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കറൻസിയുടെ മൂല്യം അളക്കുന്നത്.
undefined
2024-ൽ ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള 10 കറൻസികളുടെ പട്ടിക ഇതാ:
1. കുവൈറ്റ് ദിനാർ (KWD)
ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് കുവൈത്തിൻ്റെ ഔദ്യോഗിക കറൻസി. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക ശക്തിയെയും രാഷ്ട്രീയ സ്ഥിരതയെയും സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം ഉള്ള രാജ്യമായാണ് കുവൈറ്റ് അറിയപ്പെടുന്നത്, അതിൻ്റെ വരുമാനത്തിൻ്റെ ഒരു പ്രധാന ഭാഗം എണ്ണ കയറ്റുമതിയിൽ നിന്നാണ്.
2. ബഹ്‌റൈൻ ദിനാർ (BHD)
ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കറൻസിയാണ് ബഹ്‌റൈൻ ദിനാർ. വാതക, എണ്ണ കയറ്റുമതിക്ക് പ്രശസ്തമാണ് പേർഷ്യൻ ഗൾഫിലെ ഒരു ദ്വീപ് രാഷ്ട്രമായ ബഹ്‌റൈൻ.
3. ഒമാനി റിയാൽ (OMR)
ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കറൻസി ഒമാനിൻ്റെ കറൻസിയാണ്
പ്രധാനമായും എണ്ണ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയായ ഓമനിന്റെ സ്ഥിരതയും ശക്തിയും ആഗോളതലത്തിൽ ഏറ്റവും മൂല്യവത്തായതും വിശ്വസനീയവുമായ കറൻസികളിൽ ഒന്നാക്കി റിയാലിനെ മാറ്റി.
4. ജോർദാനിയൻ ദിനാർ (JOD)
മിഡിൽ ഈസ്റ്റേൺ രാജ്യമായ ജോർദാന്റെ കറന്സിയാണ് നാലാമത്തെ മൂല്യമുള്ള കറൻസി. 1950 മുതൽ ദിനാർ ജോർദാൻ അതിൻ്റെ കറൻസിയായി ഉപയോഗിക്കുന്നു.
5. ബ്രിട്ടീഷ് പൗണ്ട് (GBP)
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറൻസികളിൽ ഒന്നായ പൗണ്ട് യുകെയിൽ പ്രധാനമായും ഉപയോഗിക്കുന്നു. അന്താരാഷ്ട്ര വ്യാപാരത്തിനായി ഉപയോഗിക്കുന്ന പൗണ്ട് ലോകത്തിലെ അഞ്ചാമത്തെ മൂല്യമേറിയ കറന്സിയാണ്. യു.കെ, ജേഴ്‌സി, ഗുർൺസി, ഐൽ ഓഫ് മാൻ, സൗത്ത് ജോർജിയ, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾ, ബ്രിട്ടീഷ് അൻ്റാർട്ടിക്ക് ടെറിട്ടറി, ട്രിസ്റ്റൻ ഡ കുൻഹ എന്നിവയുടെ ഔദ്യോഗിക കറൻസിയാണ് ബ്രിട്ടീഷ് പൗണ്ട്
6. ജിബ്രാൾട്ടർ പൗണ്ട് (GIP)
ബ്രിട്ടീഷ് പൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്ന ജിബ്രാൾട്ടർ പൗണ്ട് ജിബ്രാൾട്ടർ എന്ന പ്രധാന സാമ്പത്തിക കേന്ദ്രത്തിൻ്റെ കറൻസിയാണ്.
7. കേമാൻ ഐലൻഡ്സ് ഡോളർ (KYD)
കേമൻ ദ്വീപുകൾ ഈ ഡോളർ ഔദ്യോഗികമായി സ്വീകരിച്ചത് 1972-ലാണ്. ലോകത്തിലെ ഏഴാമത്തെ മൂല്യമേറിയ കറന്സിയാണ് ഇത്.
8. സ്വിസ് ഫ്രാങ്ക് (CHF)
ഏറ്റവും മൂല്യമുള്ള എട്ടാമത്തെ കറൻസിയാണിത്, സമ്പന്ന രാജ്യമായ സ്വിറ്റ്സർലൻഡിൻ്റെതാണ് ഇത്. സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരതയ്ക്ക് രാജ്യം പേരുകേട്ടതാണ്.
9. യൂറോ (EUR)
യുഎസ് ഡോളറിന് ശേഷം, ലോകമെമ്പാടും ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന രണ്ടാമത്തെ കറൻസിയാണ് യൂറോ. 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ പത്തൊമ്പതും ഇത് അവരുടെ നാണയമായി ഉപയോഗിക്കുന്നു. ഏറ്റവും ഉയർന്ന മൂല്യമുള്ള ഒമ്പതാമത്തെ കറൻസിയുമാണ് യൂറോ.
10. യുഎസ് ഡോളർ (USD)
ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള പത്താമത്തെ കറൻസിയാണിത്. അതേസമയം ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസിയും ഡോളറാണ്. .