ആദ്യനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് 'ബാലികേറാമലയല്ല'; നികുതിദായകർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

By Web Team  |  First Published Apr 27, 2024, 1:46 PM IST

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് പലർക്കും ബാലികേറാമലയാണ്. ചിലർക്ക് ഏത് ഫോമാണ് ഉപയോഗിക്കേണ്ടത് എന്നതുപോലും അറിയില്ല. ഓൺലൈനിലോ ഓഫ്‌ലൈനായോ ചെയ്യണമോ എന്ന കൺഫ്യൂഷനിലാണ് ചിലർ.


ദ്യനികുതി റിട്ടേൺ ഫയൽ ചെയ്തോ? നികുതി അടയ്‌ക്കുന്നതിനും അധികമായി അടച്ച നികുതികളുടെ റീഫണ്ട് സ്വീകരിക്കുന്നതിനും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത് നിങ്ങളുടെ  വരുമാനത്തെയും നികുതിയെയും കുറിച്ചുള്ള വിവരങ്ങൾ ഗവണ്മെന്റിനെ അറിയിക്കുക എന്നാണ് ഇതിനർത്ഥം. നികുതി അടയ്ക്കുന്നത് പൗരനെന്ന നിലയിലുള്ള കടമയാണ്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് പലർക്കും ബാലികേറാമലയാണ്. കാരണം, പലപ്പോഴും തെറ്റുകൾ സംഭവിക്കാം. ഇങ്ങനെ തെറ്റുകൾ വരുത്തി കഴിഞ്ഞാൽ നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെടാനും സാധ്യതയുണ്ട്. ചിലർക്ക് ഏത് ഫോമാണ് ഉപയോഗിക്കേണ്ടത് എന്നതുപോലും അറിയില്ല. ഓൺലൈനിലോ ഓഫ്‌ലൈനായോ ചെയ്യണമോ എന്ന കൺഫ്യൂഷനിലാണ് ചിലർ. നിങ്ങളുടെ വരുമാനം 5 ലക്ഷത്തിന് മുകളിലാണെങ്കിൽ, ഓഫ്‌ലൈൻ ആയി ഫയൽ ചെയ്യുന്നതാണ് നല്ലത്. കാരണം, ഇത് എളുപ്പവും വേഗതയേറിയതും സമ്മർദ്ദം കുറഞ്ഞതുമാണ്. എന്നാൽ നിങ്ങളുടെ വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ, നിങ്ങൾക്ക് ഓഫ്‌ലൈനായോ ഓൺലൈനായോ ഫയൽ ചെയ്യാം. ഓൺലൈൻ ഫയലിംഗ് എളുപ്പമാണ്. 

ആദായ നികുതി റിട്ടേൺ കാര്യക്ഷമമായി ഫയൽ ചെയ്യുന്നതിനുള്ള ചില ഘട്ടങ്ങൾ ഇതാ:

Latest Videos

undefined

1. നിങ്ങളുടെ രേഖകൾ തയ്യാറാക്കി വെച്ച ശേഷം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക. 

കിഴിവുകൾ, രസീതുകൾ, റദ്ദാക്കിയ ചെക്കുകൾ, വരുമാനം, വാങ്ങലുകൾ എന്നിവയുടെ രേഖകൾ സൂക്ഷിക്കുക. ഇത് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും

2. വരുമാന സ്രോതസ്സുകൾ തിരിച്ചറിയുക:

ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ വരുമാന സ്രോതസ്സുകളും കണ്ടെത്തുക. ശമ്പളം കൂടാതെ  നിങ്ങൾക്ക് വാടക വരുമാനമോ മറ്റ് വരുമാനം ഉണ്ടോ എന്ന് പരിശോധിക്കുക.

3. ആവശ്യമായ രേഖകൾ തയ്യാറാക്കുക:

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ചില പ്രധാന രേഖകൾ ആവശ്യമാണ്. ഇതിൽ തൊഴിലുടമ നൽകിയ ഫോം നമ്പർ 16 , ഫോം നമ്പർ 16A (നിങ്ങളുടെ പേയ്‌മെൻ്റുകളിൽ നിന്ന് നികുതി കുറച്ചവർ നൽകിയത്), പലിശ വരുമാനം കാണിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ, സ്വത്ത് വിശദാംശങ്ങൾ (ബാധകമെങ്കിൽ), സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും രേഖകൾ എന്നിവ ഉൾപ്പെടുന്നു. 

4. കൃത്യമായ കിഴിവുകൾ ഉറപ്പാക്കുക:

ആദ്യമായി ഫയൽ ചെയ്യുന്ന പലരും തങ്ങൾക്ക് അർഹതയുള്ള എല്ലാ കിഴിവുകളും ഉൾപ്പെടുത്താൻ മറക്കുന്നു. നിങ്ങൾ ഒരു ഫ്രീലാൻസർ ആണെങ്കിൽ, ഓഫീസ് സപ്ലൈസ്, ഹോം ഓഫീസ് ചെലവുകൾ, ബിസിനസ്സ് യാത്രകൾ, പരസ്യ ചെലവുകൾ എന്നിവ പോലുള്ള ബിസിനസ്സ് ചെലവുകൾ കുറയ്ക്കാം. കൂടാതെ, കുട്ടികൾക്കുള്ള ട്യൂഷൻ ഫീസിന് കിഴിവ് അനുവദിച്ചിരിക്കുന്നു.

5. അവലോകനം ചെയ്യുക :

എന്തെങ്കിലും പിശകുകളോ പൊരുത്തക്കേടുകളോ ഒഴിവാക്കാൻ നിങ്ങളുടെ ആദായ നികുതി റിട്ടേൺ നന്നായി പരിശോധിക്കണം . കൃത്യത ഉറപ്പാക്കാൻ എല്ലാ നമ്പറുകളും കണക്കുകൂട്ടലുകളും പരിശോധിക്കുക, കാരണം പിഴവുകൾ നിങ്ങളുടെ നികുതി റീഫണ്ട് വൈകിപ്പിച്ചേക്കാം.

click me!