ആദ്യം സ്ഥലം വാങ്ങും പിന്നെ പൗരത്വം സ്വന്തമാക്കും; ഈ സ്ഥലങ്ങളിൽ കണ്ണുവെച്ച് ധനികർ

By Web TeamFirst Published Sep 26, 2024, 6:30 PM IST
Highlights

പല രാജ്യങ്ങളും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത്തരത്തില്‍  സ്ഥലം വാങ്ങി വീട് വച്ച് താമസിക്കുന്നവർക്ക് പൗരത്വം നല്‍കുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സ്ഥലങ്ങള്‍ ഇവയാണ്.

ഷ്ടം പോലെ പണം കയ്യില്‍ വരുമ്പോള്‍ പുറം നാട്ടിലെവിടെയെങ്കിലും പോയി വീട് വച്ച് താമസിക്കാനുള്ള ആഗ്രഹത്തെ കുറ്റം പറയാനൊക്കുമോ..? ഇപ്പോഴാകട്ടെ അതൊരു ട്രെന്‍റായി മാറിയിട്ടുമുണ്ട്. 90%ലധികം ശതകോടീശ്വരന്മാര്‍ക്ക് ഒന്നിലധികം വീടുകള്‍ ഉണ്ട്, ഏകദേശം 65% പേര്‍ക്കും സ്വന്തം രാജ്യത്തിന് പുറത്ത് രണ്ടാമത്തെ വീടുകള്‍ ഉണ്ട്. പല രാജ്യങ്ങളും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത്തരത്തില്‍  സ്ഥലം വാങ്ങി വീട് വച്ച് താമസിക്കുന്നവർക്ക് പൗരത്വം നല്‍കുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സ്ഥലങ്ങള്‍ ഇവയാണ്.

1. മാള്‍ട്ട
മാള്‍ട്ടയില്‍ നിലവില്‍ 45 ശതകോടീശ്വരന്മാര്‍ താമസിക്കുന്നുണ്ട്, ആഗോള സാമ്പത്തിക മാന്ദ്യങ്ങള്‍ക്കിടയിലും രാജ്യത്തിന്‍റെ റിയല്‍ എസ്റ്റേറ്റ് മേഖല മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കുറഞ്ഞത്  700,000 യൂറോയുടെ ഒരു ഭവന പദ്ധതി മാള്‍ട്ടയില്‍ വാങ്ങുകയോ അല്ലെങ്കില്‍ പ്രതിവര്‍ഷം 16,000 യൂറോ എങ്കിലും വാടക മൂല്യമുള്ള ഒരു വീട് പാട്ടത്തിനെടുക്കുകയോ ചെയ്താല്‍ മാള്‍ട്ടയുടെ പൗരത്വം നേടാം.

Latest Videos

2. സ്പെയിന്‍
കുറഞ്ഞത് 500,000 യൂറോയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയാല്‍ സ്പെയിന്‍ പൗരത്വം നല്‍കും.

3. മോണ്ടിനെഗ്രോ

രാജ്യത്തിന്‍റെ അഡ്രിയാറ്റിക് തീരപ്രദേശം, പ്രത്യേകിച്ച് ബുദ്വ, കോട്ടോര്‍, പോര്‍ട്ടോ മോണ്ടിനെഗ്രോ തുടങ്ങിയ പ്രദേശങ്ങളില്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം മികച്ച രീതിയില്‍ വളര്‍ന്നുവരുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്തുന്നവർക്ക് പൗരത്വം ലഭിക്കും

4. ആന്‍റിഗ്വയും ബാര്‍ബുഡയും ഗ്രനേഡയും

 300,000 ഡോളറിന്‍റെ ഏറ്റവും കുറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ഇവിടെ പൗരത്വത്തിന് വേണ്ടത്. ആഡംബര വീടുകള്‍ക്കും വില്ലകള്‍ക്കുമുള്ള ഡിമാന്‍ഡില്‍ ക്രമാനുഗതമായ വര്‍ദ്ധന ആണ് രേഖപ്പെടുത്തുന്നത്.

5. പോര്‍ച്ചുഗല്‍

പോര്‍ച്ചുഗലിന്‍റെ കാലാവസ്ഥയും സമ്പന്നമായ സാംസ്കാരിക പൈതൃകവും സുസ്ഥിരമായ സാമ്പത്തിക അന്തരീക്ഷവും ഗോള്‍ഡന്‍ വിസ ഉറപ്പാക്കിയ ശേഷം  നിക്ഷേപം നടത്തുന്നതിന് അനുയോജ്യമായി പ്രദേശമായി രാജ്യത്തെ മാറ്റുന്നു.  2023 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം  62,700 കോടീശ്വരന്മാര്‍ ആണ് രാജ്യത്തുള്ളത്.

click me!