നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വേണോ; ഈ മാസം അവസാനിക്കും മുൻപ് ഈ ബാങ്കുകളെ സമീപിക്കാം

By Web Team  |  First Published Jun 5, 2024, 4:55 PM IST

ചില ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ മിക്ക നിക്ഷേപ പദ്ധതികളുടേയും കാലാവധി വരുന്ന മുപ്പതാം തീയതി അവസാനിക്കും.


പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ചില ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ മിക്ക നിക്ഷേപ പദ്ധതികളുടേയും കാലാവധി വരുന്ന മുപ്പതാം തീയതി അവസാനിക്കും. ഉയർന്ന പലിശയാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന സവിശേഷത.  മെച്ചപ്പെട്ട വരുമാനം ആഗ്രഹിക്കുന്നവർക്ക് സമയപരിധിക്ക് മുമ്പ് ഇവയിൽ നിക്ഷേപം നടത്താം.

ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്ഡി 

Latest Videos

undefined

300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ് എഫ്ഡികളിൽ 7.05% പലിശയാണ് ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഈ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് 7.55% ലഭിക്കും. 375 ദിവസത്തെ എഫ്ഡികൾക്ക്, ബാങ്ക് 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയനുസരിച്ച് 7.6% പലിശ ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഉത്സവ് എഫ്ഡികളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 7.2% പലിശയും മുതിർന്ന പൗരന്മാർക്ക് 7.7% പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ജൂൺ 30 വരെ ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്ഡികളിൽ നിക്ഷേപിക്കാം.

ഇന്ത്യൻ ബാങ്ക്  ഇൻഡ് സുപ്രീം 

300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക എഫ്ഡികൾക്ക്, ഇന്ത്യൻ ബാങ്ക്  7.05% പലിശയും, മുതിർന്നവർക്ക് 7.55% പലിശയും, സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80% പലിശയും വാഗ്ദാനം ചെയ്യുന്നു. 400 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക എഫ്ഡികൾക്ക് 7.25%, മുതിർന്ന പൗരന്മാർക്ക് 7.75%, സൂപ്പർ സീനിയർ   പൗരന്മാർക്ക് 8% എന്നിങ്ങനെയാണ് പലിശ നൽകുന്നത്. നിക്ഷേപിക്കാനുള്ള അവസാന തീയതി  ജൂൺ 30 ആണ്.

പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക എഫ്ഡി  

കേരളത്തിലെ പ്രധാന നഗരങ്ങളിൽ സാന്നിധ്യമുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്  222 ദിവസത്തെ എഫ്ഡികളിൽ 7.05%, 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.10%, 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക നിക്ഷേപങ്ങൾക്ക് 7.25% എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. .നിക്ഷേപിക്കാനുള്ള അവസാന തീയതി  ജൂൺ 30 ആയിരിക്കും.

click me!