അറുപത് വയസ്സ് കഴിഞ്ഞോ, എങ്കിൽ കോളടിച്ചു; ഈ ബാങ്കുകൾ നൽകും വമ്പൻ പലിശ

By Web Team  |  First Published Jan 20, 2024, 6:34 PM IST

സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണെങ്കിലും, മുതിർന്ന പൗരന്മാർക്ക് നികുതി ബാധ്യത കുറവാണ്.


മുതിർന്ന പൗരന്മാർക്ക് സുരക്ഷിത സമ്പാദ്യം ഉറപ്പുവരുത്തുന്ന നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾ. സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണെങ്കിലും, മുതിർന്ന പൗരന്മാർക്ക് നികുതി ബാധ്യത കുറവാണ്. മാത്രമല്ല, നിലവിൽ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡിയിൽ 7.75 ശതമാനം വരെ പലിശ നൽകുന്നുണ്ട്. മൂന്ന് വർഷത്തെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളിൽ മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന പത്ത് ബാങ്കുകൾ ഇവയാണ്

ബാങ്ക് ഓഫ് ബറോഡ: മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 7.75 ശതമാനം പലിശ നൽകുന്നു. പൊതുമേഖലാ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് ബാങ്ക് ഓഫ് ബറോഡയാണ്. ഇപ്പോൾ നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.26 ലക്ഷം രൂപയായി മാറും.

ആക്‌സിസ് ബാങ്ക്: മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 7.60 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.25 ലക്ഷം രൂപയായി വർധിക്കും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്: ഈ ബാങ്കുകള്‍ മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.25 ലക്ഷം രൂപയായി ഉയരും.

കാനറ ബാങ്ക്: മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡിയിൽ 7.30 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ ഇപ്പോൾ നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയാകും.

Latest Videos

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: മൂന്ന് വർഷത്തെ എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയാണ് നൽകുന്നത്. ഇപ്പോൾ ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയായി വളരും.

ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 7 ശതമാനം പലിശ ഉറപ്പു നൽകുന്നു. ഇപ്പോൾ നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.23 ലക്ഷം രൂപയായി മാറും. ഇന്ത്യൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡിയിൽ 6.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയായി ഉയരും.  

click me!