ഇന്ത്യയിലെ കോടിപതികളുടെ എണ്ണം എത്രയാണെന്ന് അറിയാമോ? ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ച കണക്കുകള്‍ അറിയാം
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി.102 ബില്യൺ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനി, രത്തൻ ടാറ്റ, ശിവ നാടാർ തുടങ്ങി ഇന്ത്യയിൽ കോടീശ്വരന്മാരുടെ നീണ്ട നിര തന്നെയുണ്ട്. എന്നാൽ ഇന്ത്യയിലെ കോടിപതികളുടെ എണ്ണം എത്രയാണെന്ന് അറിയാമോ?
ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ച വിവരങ്ങൾ അനുസരിച്ച്, 2023-24 സാമ്പത്തിക വർഷത്തിൽ , പ്രതിവർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ആളുകളുടെ എണ്ണം 2.16 ലക്ഷമായി ഉയർന്നിട്ടുണ്ട്. അതായത് നിലവിൽ രണ്ട് ലക്ഷത്തിലധികം കോടിപതികളാണ് ഇന്ത്യയിൽ ഉള്ളത്.
undefined
ഒരു കോടിയിലധികം വരുമാനമുള്ള ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന വ്യക്തികളുടെ എണ്ണത്തിൻ്റെ കണക്ക് അനുസരിച്ചുള്ള വിശദാംശങ്ങൾ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻ്റിൽ അവതരിപ്പിച്ചു.
ഈ പട്ടികയിൽ പ്രൊഫഷണൽ വരുമാനം റിപ്പോർട്ട് ചെയ്ത വ്യക്തികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2022-23 ൽ 10,528 പേരായിരുന്നുവെങ്കിൽ 2023-24 ൽ, ഇത് 12,218 ആയി. വ്യക്തിഗത ആദായനികുതി പ്രതിവർഷം 27.6% എന്ന നിരക്കിൽ വളർന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കോടിയിലധികം വരുമാനമുള്ള ആളുകളുടെ എണ്ണം 2019-20 സാമ്പത്തിക വർഷത്തിൽ 1,09,000 ആയിരുന്നു. ഇത് 2022-23 സമ്പാദിക്കുക വർദ്ധത്തിൽ 1,87,൦൦൦ ആയി. 2023-24 സാമ്പത്തിക വര്ഷമായപ്പോഴേക്കും ഇത് 2,16,000 ആയി