ടെക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത് തങ്ങൾക്ക് ഭീഷണിയാകില്ല. അത്തരം ജീവനക്കാരെ പിന്തുണക്കുന്നുവെന്നും ടെക് മഹീന്ദ്ര
മൂൺലൈറ്റിംഗിനെ അഥവാ പുറംജോലിയെ പിന്തുണച്ച് ടെക് മഹീന്ദ്ര. ഇത് ആദ്യമായാണ് ഒരു ടെക് കമ്പനി മൂൺലൈറ്റിംഗിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനിയാണ് മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന ഇറക്കിയത്. ടെക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത് തങ്ങൾക്ക് ഭീഷണിയാകില്ല. അത്തരം ജീവനക്കാരെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ താല്പര്യമുള്ള ജീവനക്കാർ അത് തുറന്നു പറയണം.
മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് ലഭിക്കില്ല. കൂടാതെ അവര്‍ക്കെതിരെ നടപടിയും എടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. മൂണ്‍ലൈറ്റിംഗിനേ തുടര്‍ന്ന് 300 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോയുടെ നടപടി വലിയ ചർച്ചയായതിന് പിന്നാലെയാണ് ടെക് മഹീന്ദ്രയുടെ പ്രസ്താവന. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ മൂണ്‍ലൈറ്റിംഗിനെതിരെ രംഗത്തുവന്നിരുന്നു.
undefined
കൊവിഡ് സമയത്ത് വിദൂര സ്ഥലങ്ങളിൽ ഇരുന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിച്ചപ്പോൾ മൂണ്‍ലൈറ്റിംഗിനെക്കുറിച്ചുള്ള ആശങ്കകൾ പലയിടത്ത് നിന്നും ഉയർന്നിരുന്നു. പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും പ്രോജക്ടുകളിൽ ഒരേസമയം പ്രവർത്തിക്കാൻ റിമോട്ട് വർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും മനസിലാക്കി. ഇത് ഉല്പാദനക്ഷമതയെ ബാധിക്കുമെന്നും ഡാറ്റാ ലംഘനത്തിന് കാരണമാകുമെന്നും പല സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാസം, ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ടെക് സ്ഥാപനമായ എംഫാസിസ് അതിന്റെ ജീവനക്കാരുടെ മേൽ സൂക്ഷ്മ പരിശോധന നടത്തിയതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.
മൂണ്‍ലൈറ്റിംഗ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയാണ്. ജീവനക്കാരുടെ സാമ്പത്തികം നിലനിർത്തുന്നതിന് ചില വ്യവസ്ഥകളോടെ രണ്ടാമത്തെ ജോലികൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും കമ്പനിയുടെ ബിസിനസ് താൽപ്പര്യങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കുകയല്ല, മറിച്ച് പ്രൊഫഷണലുകൾക്ക് അവരുടെ പാഷൻ പ്രോജക്റ്റുകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് സ്വിഗ്ഗി നേരത്തെ വ്യക്തമാക്കിയിരുന്നു.