ഭക്ഷ്യോൽപ്പന്ന വിപണി പിടിക്കാൻ ടാറ്റ; വമ്പൻ ഏറ്റെടുക്കലുകൾ

By Web Team  |  First Published Jan 13, 2024, 2:08 PM IST

ക്യാപിറ്റൽ ഫുഡ്സ്, ഓർഗാനിക് ഇന്ത്യ എന്നിവയെ ഏറ്റെടുക്കുമെന്നുള്ള വാർത്ത വന്നതോടുകൂടി  ടാറ്റ കൺസ്യൂമർ ഓഹരികൾ കുതിച്ചു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 


ക്ഷ്യ വിപണന രംഗത്ത് വമ്പൻ നിക്ഷേപം നടത്തി ടാറ്റ. ചിംഗ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് എന്നിവയുടെ ഉടമയായ ക്യാപിറ്റൽ ഫുഡ്‌സ്, ഫാബിന്ദിയയുടെ പിന്തുണയുള്ള ഓർഗാനിക് ടീ, ഹെൽത്ത് ഉൽപന്ന നിർമ്മാതാക്കളായ ഓർഗാനിക് ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കരാറൊപ്പിട്ട് കഴിഞ്ഞു. മൊത്തം 7,000 കോടി രൂപയാണ് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് നിക്ഷേപിക്കുക. 

ക്യാപിറ്റൽ ഫുഡ്‌സിനെ 5,100 കോടി രൂപയ്ക്കും ഓർഗാനിക് ഇന്ത്യയെ 1,900 കോടി രൂപയ്ക്കും ആയിരിക്കും ടാറ്റ വാങ്ങുക. ക്യാപിറ്റൽ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇഷ്യൂ ചെയ്ത ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 100 ശതമാനം ഏറ്റെടുക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിരുന്നു. ഇഷ്യൂ ചെയ്ത മുഴുവൻ ഇക്വിറ്റി ഷെയർ ക്യാപിറ്റലും ഘട്ടം ഘട്ടമായി ഏറ്റെടുക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. 

Latest Videos

undefined

ഇക്വിറ്റി ഷെയർഹോൾഡിംഗിന്റെ 75 ശതമാനം മുൻകൂറായി ഏറ്റെടുക്കുമെന്നും ബാക്കിയുള്ള 25 ശതമാനം ഓഹരി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏറ്റെടുക്കുമെന്നും  കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. .

അതേസമയം, ക്യാപിറ്റൽ ഫുഡ്സ്, ഓർഗാനിക് ഇന്ത്യ എന്നിവയെ ഏറ്റെടുക്കുമെന്നുള്ള വാർത്ത വന്നതോടുകൂടി  ടാറ്റ കൺസ്യൂമർ ഓഹരികൾ കുതിച്ചു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 

2024 സാമ്പത്തിക വർഷത്തിൽ ക്യാപിറ്റൽ ഫുഡ്‌സിന്റെ ഏകദേശ വിറ്റുവരവ് ഏകദേശം 750 മുതൽ 770 കോടി രൂപ വരെയാണ്.  23 സാമ്പത്തിക വർഷത്തിൽ 706 കോടി രൂപയും 2222 സാമ്പത്തിക വർഷത്തിൽ 574 കോടി രൂപയും 2021 സാമ്പത്തിക വർഷത്തിൽ 667 കോടി രൂപയും വിറ്റുവരവുണ്ടായിരുന്നു. 

തങ്ങളുടെ ഉത്പന്നങ്ങളിലെ വൈവിധ്യം വർധിപ്പിക്കാനാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റ കൺസ്യൂമർ പറഞ്ഞു.

click me!