'ടി20 ലോകകപ്പിൽ അമുലിനെന്ത് കാര്യം'; അമേരിക്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ശക്തി പകരാൻ ഇന്ത്യൻ ഡയറി ഭീമൻ

By Web Team  |  First Published May 2, 2024, 4:10 PM IST

ജൂൺ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം. ജൂൺ മൂന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ലോകകപ്പ് ഉദ്ഘാടന മത്സരം.


ദില്ലി: ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ യുഎസ്എയെയും ദക്ഷിണാഫ്രിക്കയെയും സ്പോൺസർ ചെയ്യുമെന്ന്  ഇന്ത്യൻ ഡയറി ഭീമനായ അമുൽ. അതത് ടീമുകളുടെ ക്രിക്കറ്റ് ബോർഡുകൾ ആണ് വിവരം പുറത്തുവിട്ടത്.  ജൂൺ ഒന്നിന് ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ സെമിഫൈനലും ഫൈനലും ഉൾപ്പെടെയുള്ള ഇവൻ്റിൻ്റെ ഒരു ഭാഗം കരീബിയനിൽ നടക്കും. 

ജൂൺ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം. ജൂൺ മൂന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ലോകകപ്പ് ഉദ്ഘാടന മത്സരം.

Latest Videos

undefined

അമുൽ മുമ്പ് നെതർലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്തിട്ടുണ്ട്. "അമുൽ പാലിന്റെ നന്മ യു എസ് എ ക്രിക്കറ്റ് ടീമിനെ ലോകമെമ്പാടുമുള്ളവരുടെ സ്നേഹം സ്വന്തമാക്കാനും വിജയം നേടാനും പ്രാപ്തരാക്കുമെന്ന് അമുൽ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത പറഞ്ഞു. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024 ന് ടീമിന് ഞങ്ങളുടെ ആശംസകൾ നേരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

2019 ഏകദിന പരമ്പരയിലും 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിലും അമുൽ ദക്ഷിണാഫ്രിക്ക ടീമിനെ സ്പോൺസർ ചെയ്തിരുന്നു. വീണ്ടും ദക്ഷിണാഫ്രിക്ക  ക്രിക്കറ്റ് ടീമുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ജയൻ മേത്ത പറഞ്ഞു.  ടി20 ലോകകപ്പിന് എല്ലാ ആശംസകളും നേരുന്നതായും ജയൻ മേത്ത പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപാദക  കമ്പനിയായ അമുൽ ഇപ്പോൾ അമേരിക്കയിലും പാൽ വിൽക്കുന്നുണ്ട്. രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ  ആവശ്യങ്ങൾക്കനുസരിച്ച് പാൽ ഉൽപ്പന്നങ്ങൾ  വിതരണം  ചെയ്യാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പാൽ ഉൽപ്പന്നങ്ങൾ നേരത്തെ തന്നെ അമുൽ കയറ്റി അയക്കുന്നുണ്ട്. 
 

tags
click me!