ബട്ടര്‍, ജിലേബി, ലഡു തുടങ്ങിയ വാക്കുകളുപയോഗിച്ച് സ്ത്രീകളെ അപഹസിക്കുന്നതിനെതിരെ സ്വിഗിയും ബോട്ടും
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അപകീർത്തികരമായ വരികളെയും പ്രതിനിധാനങ്ങളും സാമാന്യവൽക്കരിക്കുന്നതിനെയും വിമർശിക്കുന്ന നിലപാട് സ്വീകരിച്ച് രണ്ട് സുപ്രധാന കമ്പനികൾ. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഭക്ഷണ സാധനങ്ങളോട് ഉപമിക്കുന്നതിരെ വനിതാ ദിനത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗിയും ഹെഡ്ഫോണ്‍, സ്പീക്കര്‍ നിര്‍മാതാക്കളായ ബോട്ടും ചേര്‍ന്ന് തയാറാക്കിയ പ്രത്യേക പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി..
ദബാങ് സിനിയുടെ രണ്ടാം ഭാഗത്തില്‍ ഹിറ്റായ ഫെവികോള്‍ പാട്ടിലെ വരികളും രേഖപ്പെടുത്തിയുള്ള ചിത്രമാണ് ആദ്യത്തേത്. മോശം അര്‍ത്ഥത്തില്‍ 'ഞാനൊരു തന്തൂരി കോഴിയാണ്' എന്നുള്ള ഗാനത്തിലെ വരിയും നല്‍കിയിട്ടുണ്ട്. ഭക്ഷണവുമായി ചേര്‍ത്ത് സ്ത്രീകളെ അപമാനിക്കരുത് എന്ന ശക്തമായ സന്ദേശമാണ് പ്രചാരണത്തിലൂടെ ഇരു കമ്പനികളും നല്‍കുന്നത്.സ്ത്രീകൾ ഭക്ഷണമല്ലെന്നും ഏതെങ്കിലും തരത്തിലുള്ള വിഭവങ്ങളുമായി താരതമ്യപ്പെടുത്തരുതെന്നും വ്യക്തമാക്കുന്ന "അവൾ അല്ല" എന്ന വാക്കുകൾ ചിത്രത്തിലുണ്ട്. പെട്ടെന്ന് തന്നെ വൈറലായ ചിത്രത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീകളോടുള്ള സാമൂഹത്തിന്റെ മനോഭാവത്തിൽ അർത്ഥവത്തായ മാറ്റം വരുത്താൻ ലക്ഷ്യമിടുന്നതാണ് ക്യാംപെയിനെന്ന് പലരും അഭിപ്രായപ്പെട്ടു. സ്വിഗിയും ബോട്ടും അവരുടെ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ലിംഗസമത്വത്തിനായി വാദിക്കുക മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തത്തിന് മുൻഗണന നൽകാനും എല്ലാവർക്കും തുല്യമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് സംഭാവന നൽകാനും ശ്രമിക്കുകയാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി
ഇത്തരത്തില്‍ ബട്ടര്‍, ജിലേബി, ലഡു തുടങ്ങിയ വാക്കുകളുപയോഗിച്ച് സ്ത്രീകളെ അപഹസിക്കുന്നതിനെതിരെയും ഇരു കമ്പനികളും വനിതാ ദിനത്തില്‍ പ്രത്യേക ക്യാംപെയിന്‍ നടത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി ഷെയറുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.