വരാനിരിക്കുന്നത് വലിയ തിരക്ക്, 10 വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ സ്പൈസ് ജെറ്റ്

By Web Team  |  First Published Mar 14, 2024, 4:59 PM IST

രാജ്യത്ത് വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിന്റെ നീക്കം.


വേനൽക്കാലത്ത് വിമാന നിരക്ക് വർദ്ധനയും ടിക്കറ്റുകൾക്കായുള്ള ഉയർന്ന ആവശ്യകതയും പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് 10 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നു. ഇത് വിമാനക്കമ്പനിയുടെ പ്രവർത്തന ശേഷി 10 ശതമാനം വർദ്ധിപ്പിക്കും. ഇതോടെ,  തിരക്കേറിയ സമയത്ത് യാത്രക്കാർക്ക് പരമാവധി സേവനം എത്തിക്കാൻ സ്പൈസ് ജെറ്റിന് കഴിയും. രാജ്യത്ത് വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിന്റെ നീക്കം. തിരക്കേറിയ വേനൽക്കാല മാസങ്ങളിൽ പത്ത് വിമാനങ്ങളെത്തുന്നത് സ്പൈസ് ജെറ്റ് ലിമിറ്റഡിനെ വളരെയധികം സഹായിക്കും. കൂടുതൽ യാത്രക്കാരെ വഹിക്കാനും ഇത് എയർലൈനിനെ പ്രാപ്തമാക്കും.  

രാജ്യത്തെ വിവിധ നഗരങ്ങൾക്കിടയിൽ പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനും നിലവിലുള്ള വിമാനങ്ങളുടെ പ്രവർത്തന ശേഷി പരമാവധി  വർധിപ്പിക്കുന്നതിനും ഈ വിമാനങ്ങൾ ഉപയോഗിക്കും.  

Latest Videos

undefined

അടുത്തിടെ, സ്‌പൈസ് ജെറ്റ് വിമാനനം പാട്ടത്തിന് നൽകുന്ന സ്ഥാപനമായ ക്രോസ് ഓഷ്യൻ പാർട്‌ണേഴ്‌സുമായുള്ള 93 കോടി രൂപയുടെ തർക്കം പരിഹരിച്ചിരുന്നു.  എഷെലോൺ അയർലൻഡ് മാഡിസൺ വൺ ലിമിറ്റഡുമായുള്ള 413 കോടി രൂപയുടെ തർക്കവും വിജയകരമായി പരിഹരിച്ചതായി സ്പൈസ് ജെറ്റ് അറിയിച്ചു. വിമാനം വാടകയ്‌ക്കെടുക്കുന്നവരുമായുള്ള ഈ കരാറിലൂടെ സ്പൈസ് ജെറ്റിന് 685 കോടി രൂപ ലാഭിക്കാൻ സഹായകരമായി. ഈ കരാറുകളുടെ ഭാഗമായി സ്പൈസ് ജെറ്റിന് മൂന്ന് എയർഫ്രെയിമുകൾ കൂടി ലഭിച്ചിട്ടുണ്ട്.. എഞ്ചിനുകളില്ലാത്ത  വിമാന ഭാഗമാണ് എയർഫ്രെയിം.

വേനൽക്കാല യാത്രാ തിരക്ക് നേരിടാൻ, ഇൻഡിഗോയും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് . ഇതിന്റെ ഭാഗമായി മാർച്ച് 31 മുതൽ പുതിയ റൂട്ടുകളിൽ സേവനം ആരംഭിക്കും .

click me!