പണം ചെലവിടുന്ന ആൾക്ക് ഗുണനിലവാരമുള്ള ഉത്പന്നത്തിനും സേവനത്തിനും അർഹതയുണ്ട്. അതില്ലാതെ വരുമ്പോൾ, സേവനം പര്യാപ്തമല്ലാതെ വരുമ്പോള്‍ ഉത്പന്നത്തിന് പോരായ്മയുണ്ടെങ്കിൽ ഉപഭോക്താവിന്‍റെ അവകാശമാണ് ലംഘിക്കപ്പെടുന്നത്.
ഉപഭോക്താക്കളുടെ അവകാശം ഉറപ്പിക്കാനാണ് പ്രത്യേക നിയമവും ചട്ടവുമൊക്കെയുള്ളത്. ഉപഭോക്തൃ സംരക്ഷണ നിയമം പൗരന് നൽകുന്ന സംരക്ഷണം വളരെ വലുതാണ്. ആ നിയമം തുറന്നിടുന്ന വലിയ സാധ്യതകൾ പലർക്കും അറിയില്ല. ഉത്പന്നത്തിനും സേവനത്തിനും പണം നൽകുമ്പോള്‍ ഒരാൾ ഉപഭോക്താവായി. പണം ചെലവിടുന്ന ആൾക്ക് ഗുണനിലവാരമുള്ള ഉത്പന്നത്തിനും സേവനത്തിനും അർഹതയുണ്ട്. അതില്ലാതെ വരുമ്പോൾ, സേവനം പര്യാപ്തമല്ലാതെ വരുമ്പോള്‍ ഉത്പന്നത്തിന് പോരായ്മയുണ്ടെങ്കിൽ ഉപഭോക്താവിന്‍റെ അവകാശമാണ് ലംഘിക്കപ്പെടുന്നത്.
അപ്പോൾ അയാൾക്ക് നീതി ഉറപ്പാക്കാൻ, പ്രശ്നം പരിഹരിക്കാൻ ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാം. ഓൺലൈൻ ട്രാൻസാക്ഷനുകളെയും പരിധിയിൽ വരും. ചെലവ് കുറഞ്ഞ, പരിഹാരം പെട്ടെന്ന് ഉറപ്പിക്കാൻ കഴിയുന്ന ഇടം എന്ന നിലയ്ക്കാണ് ഉപഭോക്തൃ ഫോറങ്ങളുടെ പ്രസക്തിയും പ്രാധാന്യവും സവിശേഷമാകുന്നത്. ഏത് ഭാഷയിലും പരാതി നൽകാം എന്നതും വക്കീൽ വേണമെന്ന് നിർബന്ധമില്ല എന്നതും പരാതിപ്പെടാൻ രണ്ട് കൊല്ലം വരെ സമയമുണ്ട് എന്നതും സവിശേഷ മുഖമുദ്രകളാണ്. അതറിയണമെന്നും ഉപയോഗപ്പെടുത്തണമെന്നും മാത്രം.
undefined
ജല അതോറിറ്റി, വൈദ്യുതി ബോർഡ്, ബാങ്ക്, ആശുപത്രികൾ, വിമാനക്കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ. റെയിൽവെ, ട്രാവൽ ഏജൻസികൾ തുടങ്ങിയവയെല്ലാം ഉപഭോക്താക്കളെയാണ് സേവിക്കുന്നത്. അതായത് ഇവരുടെ സേവനങ്ങളിൽ പിഴവുണ്ടായാൽ പരിഹാരത്തിന് നിയമത്തിൽ വകുപ്പുണ്ടെന്നർത്ഥം. ട്രെയിൻ അകാരണമായി വൈകി ഇന്‍റർവ്യൂവിന് എത്താൻ പറ്റിയില്ലെങ്കിൽ, വിമാനയാത്ര മുടങ്ങിയാൽ ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ കിട്ടാത്ത വെള്ളത്തിന് ജല അതോറിറ്റി ബില്ല് തന്നാൽ തുടങ്ങി ഉത്പന്നം നിർത്തി, അതുകൊണ്ട് സ്പെയർപാർട്സ് കിട്ടില്ലെന്ന് പറഞ്ഞാലും, പറഞ്ഞ എയർബാഗ് പ്രവർത്തിച്ചില്ലെങ്കിലും വായിക്കാൻ പറ്റാത്ത ബില്ലിന്‍റെ പേരിലും ഉപഭോക്താവിന് പരാതിപ്പെടാം എന്നർത്ഥം.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഉത്തരവാദിത്തം നിറവേറ്റാത്ത പാളിച്ച പറ്റുന്ന ഉപഭോക്താവിന് നിയമത്തിന്റെ സഹായം കിട്ടില്ല. ഇതിന് നല്ല ഉദാഹരണമായി കോടതി മുറികളിൽ കേൾക്കുന്ന ഒരു കഥയുണ്ട്. ഹോട്ടലിലേക്ക് എത്തിയ ഒരാൾ, കാറ് പാർക്ക് ചെയ്യണോ എന്ന് വന്ന് ചോദിക്കുന്ന ഒരാൾക്ക് ആയിക്കോട്ടെ എന്ന് പറഞ്ഞ് താക്കോൽ കൊടുക്കുന്നു, ഭക്ഷണം കഴിച്ച് വരുമ്പോള്‍ കാറില്ല, ആളുമില്ല. ഇൻഷുറൻസ് അപേക്ഷ തള്ളിയപ്പോൾ പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.
ഉത്തരവ് ഇൻഷുറൻസ് കമ്പനിക്ക് അനുകൂലമായിരുന്നു. കാരണവും പറഞ്ഞു, താക്കോൽ ചോദിച്ച ആൾ ഹോട്ടലിലെ ജീവനക്കാരനാണോ എന്ന് നോക്കിയില്ല, താക്കോൽ കൈമാറിയപ്പോൾ പകരം ടോക്കൺ തന്നില്ല എന്നത് ശ്രദ്ധിച്ചില്ല. സൂക്ഷ്മതയില്ലാത്തതു കൊണ്ടു വരുന്ന നഷ്ടത്തിന് ഉത്തരവാദി ഉപഭോക്താവാണ്. എന്താണ് വേണ്ടതെന്നും ആഗ്രഹിക്കുന്നതെന്നും കൃത്യമായി പറയാനുള്ള ഉത്തരവാദിത്തവും ഉപഭോക്താവിനുണ്ട്. വ്യാപാര ആവശ്യത്തിന് സേവനമോ ഉത്പന്നമോ വാങ്ങുന്നത് നിയമത്തിന്റെ പരിധിയിൽ വരില്ല.
ഓൺലൈനായും ഓഫ‍്ലൈനായാലും ഉണരൂ ഉപഭോക്താവേ ഉണരൂ. അറിയൂ അവകാശങ്ങൾ, അറിയൂ അവസരങ്ങൾ. അറിവില്ലായ്മ ഒരു ഒഴിവുകഴിവല്ല, സ്വയം മണ്ടൻമാരാകുന്നതിനുള്ള നിന്നുകൊടുക്കലാണ്. രാജാവ് ഉപഭോക്താവാണ്. ആ പ്രയോഗത്തിന്റെ ശക്തിയും വ്യാപ്തിയും സാധ്യതയും അറിയേണ്ടതും ഉപഭോക്താവാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം