സ്വർണത്തിൽ നിക്ഷേപിക്കാം ആകർഷകമായ പലിശയിൽ; കേന്ദ്രസർക്കാർ സുരക്ഷയിൽ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാം

By Web Team  |  First Published Jan 24, 2024, 3:17 PM IST

8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി.അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്. 


മുംബൈ: ആകർഷകമായ പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് എന്നതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്‌ജിബിയ്ക്ക് ഡിമാന്റുമുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 12 ന് ആരംഭിച്ച് ഫെബ്രുവരി 21-ന് അവസാനിക്കും. 

സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടെങ്കിൽ  ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ ഗോള്‍ഡ് ഇടിഎഫുകള്‍ക്കോ പകരം നിലവില്‍ എസ്ജിബികളില്‍ നിക്ഷേപിക്കുന്നത് നികുതി നേട്ട്ത്തിനുള്ള മികച്ച ഓപ്ഷനായിരിക്കും. പ്രതിവർഷം 2.5 ശതമാനമാണ് ലഭ്യമാകുന്ന പലിശ.

Latest Videos

undefined

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗമാണ് എസ്ജിബികൾ. ജ്വല്ലറികളിലോ, സ്വർണ്ണക്കടകളിലോ പോയി  സ്വർണ്ണം ഭൗതികമായി സ്വന്തമാക്കാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്ജിബികൾ . അതായത്. ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.   ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്.2.50 ശതമാനമാണ് വാര്‍ഷിക പലിശ.മാത്രമല്ല നിക്ഷേപകന് സ്വര്‍ണ്ണത്തിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 75% വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകള്‍ പണയം വയ്ക്കാം.

8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി.അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്. 

click me!