സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കണോ? വൈകിക്കേണ്ട, വിശദാംശങ്ങൾ ഇതാ

By Web Team  |  First Published Dec 18, 2023, 5:29 PM IST

ഓൺലൈനായി സബ്‌സ്‌ക്രൈബുചെയ്‌ത് ഡിജിറ്റൽ മോഡ് വഴി പണമടയ്‌ക്കുന്ന നിക്ഷേപകർക്ക് എസ്‌ജിബികളുടെ ഇഷ്യു വില ഗ്രാമിന് 50 രൂപ കുറവായിരിക്കും


2023-2024 സാമ്പത്തിക വർഷത്തേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) സ്കീം സീരീസ് III ഡിസംബർ 18-ന് ആരംഭിക്കും. സ്വർണ്ണ വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സീരീസിന്റെ വരുന്നത്. എസ്‌ജിബി ​​2023-24 സീരീസ് III-ന്റെ ഇഷ്യൂ നിരക്ക് ആർബിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിന് മുമ്പുള്ള ആഴ്‌ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയുടെ അടിസ്ഥാനത്തിലാണ് എസ്‌ജിബിയുടെ വില നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ  വെബ്‌സൈറ്റ് പ്രകാരം, ഡിസംബർ 14 വരെ  ഗ്രാമിന് 6,240 രൂപയിലാണ് വ്യാപാരം നടന്നത്. ഓൺലൈനായി സബ്‌സ്‌ക്രൈബുചെയ്‌ത് ഡിജിറ്റൽ മോഡ് വഴി പണമടയ്‌ക്കുന്ന നിക്ഷേപകർക്ക് എസ്‌ജിബികളുടെ ഇഷ്യു വില ഗ്രാമിന് 50 രൂപ കുറവായിരിക്കും. എസ്‌ജിബി  പ്രതിവർഷം 2.5 ശതമാനം പലിശയാണ് നൽകുക  .

Latest Videos

undefined

എട്ട് വർഷത്തെ കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപം കൈവശം വയ്ക്കാൻ ഒരു വ്യക്തി തയ്യാറാണെങ്കിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ.

 .എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?

 ഒരു ഗ്രാം സ്വർണ്ണത്തിന്റെ യൂണിറ്റുകളടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം.   ഭൗതിക സ്വർണ്ണം കൈവശം വയ്ക്കുന്നതിന് പകരമാണ്  സോവറിൻ ഗോൾഡ് ബോണ്ടുകൾ . നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും.

click me!