ഏപ്രിലിൽ ജനപ്രിയ സമ്പാദ്യ പദ്ധതികൾ; പലിശ ലഭിക്കുക ഇങ്ങനെ

By Web Team  |  First Published Mar 30, 2024, 9:51 PM IST

2024 ജനുവരി 1 മുതൽ, രണ്ട് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്  ഉയർത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 1 മുതൽ പ്രാബല്യമുള്ള  പലിശ നിരക്കുകൾ പരിശോധിക്കാം


സ്ഥിര-വരുമാന പദ്ധതികളിൽ ഏറെ ജനപ്രിയമാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. 2024 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും. അതേ സമയം 2024 ജനുവരി 1 മുതൽ, രണ്ട് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്  ഉയർത്തിയിട്ടുണ്ട്. 2024 ഏപ്രിൽ 1 മുതൽ പ്രാബല്യമുള്ള  പലിശ നിരക്കുകൾ പരിശോധിക്കാം.

സീനിയർ സിറ്റിസൺ സേവിംഗ്‌സും സുകന്യ സമൃദ്ധി അക്കൗണ്ടും ആണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.   8.2 ശതമാനം പലിശയാണ് ഈ നിക്ഷേപങ്ങൾക്ക് ലഭിക്കുക. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് 7.7 ശതമാനവും കിസാൻ വികാസ് പത്ര (കെവിപി) 7.5 ശതമാനവും പലിശ ഉറപ്പാക്കുന്നു.

Latest Videos

undefined

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: ഇത് ഒരു ബാങ്ക് സേവിംഗ്സ് അക്കൗണ്ടുമായി  സാമ്യമുള്ളതാണ്. ഏറ്റവും കുറഞ്ഞത് ₹500 നിക്ഷേപിച്ച് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാം.. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകൾക്ക് പ്രതിവർഷം 4 ശതമാനമാണ് പലിശ നിരക്ക്.

ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ്: നിക്ഷേപകർക്ക് കുറഞ്ഞത് ₹1,000 നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം, പരമാവധി പരിധിയില്ല. പലിശ നിരക്ക് 7.7 ശതമാനമാണ് 

പിപിഎഫ്: ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് കുറഞ്ഞത് 500 രൂപയും പരമാവധി തുക 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്.

കിസാൻ വികാസ് പത്ര: നിക്ഷേപകർക്ക് 1000 രൂപയും 100 രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം, പരമാവധി പരിധിയില്ല. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമാണ്.

സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീം:  ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി ₹1.50 ലക്ഷം രൂപയും പരമാവധി ₹250 രൂപയും നിക്ഷേപിച്ച് ഒരാൾക്ക് ഈ അക്കൗണ്ട് തുറക്കാം. പലിശ നിരക്ക് 2024 ജനുവരി 1 മുതൽ പ്രതിവർഷം 8.2 ശതമാനമാണ്.

click me!