മൂൺലൈറ്റിംഗിനെതിരെ വീണ്ടും വിപ്രോ; എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് വഞ്ചന

By Web TeamFirst Published Oct 13, 2022, 3:26 PM IST
Highlights

വിപ്രോയുടെ ത്രൈമാസ വരുമാനത്തിൽ ഇടിവ്. മൂൺലൈറ്റിംഗിനെ കുറിച്ച് വീണ്ടും പ്രതികരിച്ച് വിപ്രോ ചെയർമാന്‍ റിഷാദ് പ്രേംജി. 
 

രേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനെതിരെ വീണ്ടും രംഗത്തെത്തി വിപ്രോ. മറ്റ് കമ്പനികളിൽ ഒരേസമയം ജോലി ചെയ്തതിന്  300 ജീവനക്കാരെ കഴിഞ്ഞ മാസം വിപ്രോ പിരിച്ച് വിട്ടിരുന്നു. ഇതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് കമ്പനിക്ക് വിവിധ കോണുകളിൽ നിന്നായി നേരിടേണ്ടി വന്നിട്ടുള്ളത്. ആഴ്ചകൾക്ക് ശേഷം വീണ്ടും തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിപ്രോ. 

ചെറിയ മറ്റ് ജോലികളിൽ ഏർപ്പെടുന്നത് നല്ലതാണെങ്കിൽ പോലും ഒരു മുൻനിര കമ്പനിയിൽ ജോലി ചെയ്യവേ അവരുടെ തന്നെ എതിരാളികളായ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് തെറ്റാണെന്ന് വിപ്രോ മേധാവി  റിഷാദ് പ്രേംജി പറഞ്ഞു. ഇതിനെ വഞ്ചന എന്ന് മാത്രമേ വിളിക്കാൻ സാധിക്കുവകയുള്ളു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos

Read Also: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 7.41 ശതമാനം; അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

വിപ്രോ ഉദ്യോഗാർത്ഥിക്കു മുൻപിൽ വെയ്ക്കുന്ന കരാറിൽ മൂൺലൈറ്റിംഗ് പാടില്ലെന്ന വ്യവസ്ഥയുണ്ട് ഇത് നിയമപരമായി പ്രശ്നമുള്ള കാര്യമല്ലെങ്കിലും കമ്പനിക്ക് അങ്ങനെയല്ല എന്ന് സിഇഒ വ്യക്തമാക്കി. ഒരു കമ്പനിയിൽ മുഴുവൻ സമയ ജോലി ചെയ്യവേ മറ്റു കമ്പനികൾക്ക് വേണ്ടി കൂടി ജോലി ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ് എന്ന് പറയുന്നത് 

വിപ്രോയുടെ ത്രൈമാസ വരുമാനം  9.3 ശതമാനം ഇടിവ് രേഖപെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിപ്രോ സിഇഒ മൂൺലൈറ്റിംഗിനെ കുറിച്ച് വീണ്ടും പരാമർശിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങളെ കുറിച്ചോ സൈഡ് ജോബുകളെക്കുറിച്ചോ അല്ല സംസാരിക്കുന്നത് എന്നും എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യൻ തയ്യാറാകുന്ന പ്രവണതയെ എതിർക്കുക മാത്രമാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ അത് മനസ്സിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

Read Also: 'ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും, 6.8 ശതമാനം മാത്രം വളർച്ച': പ്രവചനവുമായി ഐഎംഎഫ്

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക് കമ്പനിയായ വിപ്രോ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 14,000 പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്, വിപ്രോയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 2.6 ലക്ഷം മാത്രമാണ്.
 

click me!