ജൻ ഔഷധി മെഡിക്കൽ ഷോപ്പ് തുടങ്ങണോ, 5 ലക്ഷം തന്ന് സിഡ്ബി സഹായിക്കും -വിശദ വിവരങ്ങൾ

By Web Team  |  First Published Mar 13, 2024, 6:58 PM IST

ആറുമാസത്തെ മൊറട്ടോറിയം നൽകും. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. മരുന്ന് സ്റ്റോക്ക് വാങ്ങാനാണ് രണ്ട് ലക്ഷം രൂപ വായ്പ നൽകുക.


ദില്ലി: ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്ത് ദേശീയ ചെറുകിട വ്യവസായ ബാങ്ക്(സിഡ്ബി). ഈടില്ലാതെ 5 ലക്ഷം രൂപയാണ് വായ്പ നൽകുക. പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്പ നൽകും. രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവയുടെ എണ്ണം 25000 ആക്കാനാണ് വായ്പ നൽകി പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ തൊഴിലവസരവും ലക്ഷ്യമിടുന്നു. പദ്ധതിയുടെ 80 ശതമാനമാണ് വായ്പ നൽകുക.

Read More.... ഉപഭോഗം 'ഹൈവോള്‍ട്ടേജിൽ', വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യപ്പെടാൻ കെഎസ്ഇബി; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

Latest Videos

undefined

ആറുമാസത്തെ മൊറട്ടോറിയം നൽകും. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. മരുന്ന് സ്റ്റോക്ക് വാങ്ങാനാണ് രണ്ട് ലക്ഷം രൂപ വായ്പ നൽകുക. വായ്പ ലഭിക്കാനായി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. website:jak-prayaasloans.sidbi.in . അപേക്ഷ സമർപ്പിക്കാനായി എംഎസ്എംഎ ഉദ്യം രജിസ്ട്രേഷനും ആവശ്യമാണ്. janaushadhi.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ജൻ ഔഷധി കേന്ദ്രം തുടങ്ങാൻ അപേക്ഷ സമർപ്പിക്കേണ്ടത്. 

Asianet News Live

click me!