സെന്‍സെക്‌സിൽ ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
മുംബൈ: റെക്കോർഡ് ഉയരെ ഓഹരി വിപണി. രണ്ടു ഓഹരി സൂചികകളും റെക്കോർഡ് ഉയരം കുറിച്ചു. സെൻസെക്സ് 76,000 പോയിൻറ് മറികടന്നു. വ്യാപാരത്തിനിടെ ഇന്ന് 500 പോയിൻ്റിൻ്റെ വർധനയാണ് ഉണ്ടായത്. നിഫ്റ്റി 23,000 പോയിന്റും പിന്നിട്ടു. രണ്ടു സൂചികകളും സർവകാല ഉയരത്തിൽ തെരഞ്ഞെടുപ്പ് ഫലം മുന്നിൽകണ്ടുള്ള കുതിപ്പെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സെന്‍സെക്‌സിൽ ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. വിപ്രോ, എന്‍ടിപിസി, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ ലാഭമുണ്ടാക്കിയില്ല. ഏഷ്യന്‍ സൂചികകളും നേട്ടത്തിലാണ്. എന്നാൽ, വിദേശ നിക്ഷേപകർ പിൻവലിക്കൽ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 944.83 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ജാഗ്രതയോടെ നീങ്ങണമെന്ന് നിക്ഷേപകർക്ക് വിദഗ്ധർ നിർദേശം നൽകി.