മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നൽകുന്നത് ആര്? ഈ ബാങ്കുകളുടെ സൂപ്പർ പദ്ധതികൾ അറിയാം

By Web Team  |  First Published Apr 23, 2024, 1:40 PM IST

രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതികളും വിവിധ ബാങ്കുകൾ അവതരിപ്പിക്കാറുണ്ട്. ഇതിനെല്ലാം താരതമ്യേന പലിശ നിരക്ക് കൂടുതലായിരിക്കുകയും ചെയ്യും


മുതിർന്ന പൗരനാണെങ്കിൽ പൊതുവെ രാജ്യത്തെ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകാറുണ്ട്. മാത്രമല്ല, രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതികളും വിവിധ ബാങ്കുകൾ അവതരിപ്പിക്കാറുണ്ട്. ഇതിനെല്ലാം താരതമ്യേന പലിശ നിരക്ക് കൂടുതലായിരിക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സിയും മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. സ്ബിഐ വീകെയർ, എച്ച്ഡിഎഫ്‌സി സീനിയർ സിറ്റിസൺ കെയർ എഫ്ഡി എന്നിവയാണ് ഇവ. ഇതിൽ ഇതിൽ നിക്ഷേപിച്ചാണ് മുതിർന്ന പൗരന്മാർക്ക് കൂടുതൽ വരുമാനം ലഭിക്കുക എന്നറിയാം.

എച്ച്ഡിഎഫ്‌സി സീനിയർ സിറ്റിസൺ കെയർ എഫ്ഡി

Latest Videos

undefined

എച്ച്ഡിഎഫ്‌സി ബാങ്ക്  2020 മുതൽ അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ കെയർ എഫ്ഡി. മുതിർന്ന പൗരന്മാർക്ക്  0.50 ശതമാനത്തിന് പകരം 0.25 ശതമാനം കൂടി കൂട്ടി  0.75 ശതമാനം അധിക പലിശ നൽകുന്നു. ഇത് സാധാരണ എഫ്ഡിയെക്കാൾ കൂടുതൽ പലിശയാണ്. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും. അഞ്ച് കോടിയിൽ താഴെയുള്ള എഫ്ഡിക്കാണ് ഈ പലിശ ലഭിക്കുക. സീനിയർ സിറ്റിസൺ കെയർ എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 മെയ് 11 വരെ നീട്ടിയിട്ടുണ്ട്. 

എസ്ബിഐ വീകെയർ

കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് അവരുടെ പണം നിക്ഷേപിക്കാനുള്ള അവസരമായാണ് എസ്ബിഐ വീകെയർ സ്പെഷ്യൽ എഫ്ഡി സ്കീം ആരംഭിച്ചത്. ഈ സ്കീമിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തുന്നതിലൂടെ, ഉയർന്ന വരുമാനം നേടാനാകും. 0.50 ശതമാനം അധിക പലിശ ലഭ്യമാണ്. നിലവിൽ എസ്ബിഐയുടെ ഈ എഫ്ഡി സ്കീം 7.50 ശതമാനം നിരക്കിൽ പലിശ നൽകുന്നു. സെപ്തംബർ 30-വരെ നിക്ഷേപിക്കാൻ അവസരമുണ്ട്. .

click me!