സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾ, ആകർഷകമായ പലിശ നിരക്കുകളും വിവിധ ആനുകൂല്യങ്ങളുമാണ് ഇതിന്റെ പ്രത്യേകത. .ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഇതാ.
അറുപത് വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കുമുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾ. ആകർഷകമായ പലിശ നിരക്കുകളും വിവിധ ആനുകൂല്യങ്ങളുമാണ് ഇതിന്റെ പ്രത്യേകത. സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പ്രധാന നേട്ടങ്ങൾ ഇതാ.
ഉയർന്ന പലിശ നിരക്ക് :ഈ വിഭാഗത്തിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കും. റിട്ടയർമെന്റ് തുകയ്ക്ക് അനുബന്ധമായി ഒരു അധിക വരുമാന സ്രോതസ്സായി സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾ മാറുന്നു
undefined
സൌകര്യപ്രദമായ കാലാവധികൾ: വ്യക്തിഗത ആവശ്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി, ഹ്രസ്വകാല , ദീർഘകാല ഡെപ്പോസിറ്റ് കാലാവധി തിരഞ്ഞെടുക്കുന്നതിനുള്ള സൌകര്യം ലഭ്യമാണ് .
പലിശ നിരക്കുകളും നികുതിയും: മുതിർന്ന പൗരൻമാരുടെ എഫ്ഡികൾക്കായി വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി വരുമാനം നേടുന്നതിന് ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്നവ തിരഞ്ഞെടുക്കുക. മുതിർന്ന പൗരന്മാർക്ക് ചില നിബന്ധനകൾക്ക് വിധേയമായി എഫ്ഡികളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ഇളവിന് അർഹതയുണ്ട്.
കാലാവധി: ആവശ്യങ്ങൾക്കനുസരിച്ച് കാലാവധികൾ തിരഞ്ഞെടുക്കുക. ദൈർഘ്യമേറിയ നിക്ഷേപ കാലയളവുകൾക്ക് സാധാരണയായി ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ അത് പണലഭ്യതയെ ബാധിച്ചേക്കാം. ഹ്രസ്വകാലത്തേക്കും, ദീർഘകാലത്തേക്കും ഉള്ള നിക്ഷേപങ്ങളൊരുമിച്ചുള്ളവയായിരിക്കും ഗുണകരം.
തുക പിൻവലിക്കലിനുള്ള പിഴകൾ: എഫ്ഡികൾ കാലാവധിയെത്തുന്നതിന് മുമ്പ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട പിഴകളോ ചാർജുകളോ അറിഞ്ഞിരിക്കണം.
ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
നിലവിൽ യെസ് ബാങ്കാണ് ഏറ്റവും കൂടുതൽ പലിശ ഈ വിഭാഗത്തിൽ നൽകുന്നത്. 8.25 ശതമാനം. 7.5 ശതമാനത്തിന് മുകളിൽ സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് പലിശ നൽകുന്ന ബാങ്കുകളിവയാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് - 7.9 ശതമാനം. ആക്സിസ് ബാങ്ക് 7.85 ശതമാനം, ഇന്ത്യൻ ഓവർസീസ് ബാങ്ക് 7.8 ശതമാനം. എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ . കാനറ ബാങ്ക്, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പിഎൻബി, യൂണിയൻ ബാങ്ക്,ഐസിഐസിഐ എന്നിവ 7.5 ശതമാനം പലിശ നൽകുന്നു